Tuesday, December 2, 2008

വിയെസ്സിന്റെ പട്ടി?

എന്താ നിയമസഭയിലെ ബഹളം! പ്രതിപക്ഷത്തിന്റെ ആവേശത്തീക്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു അവിടെ! മാധ്യമങ്ങളുടെ വക ക്രോസ്സ് വിസ്താരം പുറത്ത്.
വിയെസ്സും കേരളാ സര്‍ക്കാരും കാണിച്ച പോക്രിത്തരമെന്താണെന്നു മാത്രം എത്ര ആലോചിചിട്ടും മനസ്സിലാകുന്നില്ല. ശരിയാണ് മേജര്‍ സന്ദീപ് രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞിട്ട് കേരളാ സര്‍ക്കാര്‍ ഒരു അനുശോചനക്കുറിപ്പു പോലും ഇറക്കിയില്ല. പക്ഷേ തെറ്റ് മനസ്സിലാക്കി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ട് ആ വീട്ടില്‍ ചെന്നില്ലേ. വീട്ടില്‍ വരുന്ന ഒരാളോട് - ശത്രുവാണെങ്കില്‍പ്പോലും - പെരുമാറണ്ട രീതിയിലാണോ സന്ദീപിന്റെ പിതാവ് പെരുമാറിയത്? മാത്രമല്ല, ഒരു സംസ്ഥാനത്തിന്റെ പരമാധികാരി ഒരു ബഹുമാനവും അര്‍ഹിക്കുന്നില്ലേ?
ഓക്കെ, അതുകഴിഞ്ഞു. വിയെസ്സ് എന്താപറഞ്ഞത്? ഇതൊന്നു കേട്ടുനോക്കുക, എന്നിട്ട് നിങ്ങള്‍ത്തന്നെ പറ. അങ്ങേര്‍ പറഞ്ഞതിന് എന്താകുഴപ്പം? സന്ദീപിന്റെ വീടല്ലായിരുന്നുവെങ്കില്‍ ഒരുപട്ടിപോലും ആവിടെ പോകില്ലായിരുന്നുവെന്ന്. എന്താ സത്യമല്ലേ? ഇനി വിവാദം വിയെസ്സ് പട്ടിയെന്ന് പറഞ്ഞിട്ടാണോ? എന്താ ഒരു മുഖ്യമന്ത്രിക്ക് പട്ടിയെന്ന് പറയാന്‍ പാടില്ലേ?