അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ ബാരക് ഒബാമയ്ക്ക് വിജയം. ഇല്ലിനോസ് സ്റ്റേറ്റില്‍ നിന്നുള്ള ഡെമോക്ക്രാറ്റ് സെനറ്ററാണ് അദ്ദേഹം. അരിസോണ സെനറ്ററും റിപ്പബ്ലിക്കനുമായ ജോണ്‍ മക്കെയ്നെയാണ് ഒബാമ പരാജയപ്പെടുത്തിയത്.
Move mouse over the map
പലതരത്തിലും ചരിത്രം രചിച്ച വിജയമാണ് ഒബാമയുടേത്. ആദ്യമായാണ് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ അമേരിക്കയുടെ പരമാധികാരിയാകുന്നത്. അതോടൊപ്പം ‘സ്മിത്തി’ന്റെയും ‘ജോണി’ന്റെയും നാട്ടില്‍ ബാരക് ഹുസ്സൈന്‍ ഒബാമ എന്ന പേര് ‘വില്‍ക്കാച്ചരക്കാ’കുമോയെന്ന് പലരും സംശയിച്ചിരുന്നു.
ഡെമോക്രാറ്റിക് പ്രൈമറിയില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയും സെനറ്ററുമായ ഹില്ലാരി ക്ലിന്റണെ പരാജയപ്പെടുത്തിയാണ് ഒബാമ നാഷണല്‍ ഇലക്ഷന് മത്സരീക്കാന്‍ യോഗ്യത നേടിയത്.
അമേരിക്കയെ അകത്തും പുറത്തും ഊരാക്കുടുക്കുകളില്‍കൊണ്ടെ ചാടിച്ച ബുഷിന്റെ ഭരണത്തില്‍ പൊറുതിമുട്ടിയ ഒരു ജനതയുടെ പ്രതികാരമായും ഒബാമയുടെ ഈ വിജയത്തെക്കാണാം.
തീര്‍ത്തും നിരാശ്ശരായ ഒരു ജനതയുടെ പ്രതീക്ഷയാണ് ഇന്നിപ്പോള്‍ ഒബാമ. അദ്ദേഹത്തിന് ആ പ്രതീക്ഷകളെല്ലാം നിറവേറ്റാന്‍ സാധിക്കട്ടെ! അഭിനന്ദനങ്ങള്‍ ഒബാമ, അഭിനന്ദനങ്ങള്‍!
പക്ഷെ, ജനങ്ങള്‍ ഇത്രയും വെറുത്ത ഒരു പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് ഇത്രയും നല്ല പോരാട്ടം കാഴ്ചവെച്ച മക്കെയ്നും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. അദ്ദേഹം ത്ന്റെ പ്രായത്തെപ്പോലും(77 വയസ്സ്) നിഷ്പ്രഭമാക്കുന്ന പോരാട്ടമാണ് നടത്തിയത്. ചിലയിടങ്ങളില്‍ ഒബാമയെ നന്നായി ഒന്നു വിറപ്പിച്ചുവിടാന്‍ പോലും പറ്റി!
My Salute to You Mr.McCain!
Tuesday, November 4, 2008
Subscribe to:
Posts (Atom)