Wednesday, April 16, 2008

ശ്വസിക്കുന്ന, മുള്ളുന്ന വണ്ടി!

പെട്രോളിന്റെ വില റോക്കറ്റുപോലെ(ഇന്ത്യ പണ്ടു വിട്ടിരുന്നപോലെയല്ല) കുതിച്ചികേറുമ്പോള്‍ ചങ്കിനു വേദന വന്നിരുന്ന കാലം കഴിയാന്‍ പോകുന്നു! വ്യവസായിക അടിസ്ഥാനത്തിലുള്ള പെട്രോളു വേണ്ടാത്ത ആദ്യത്തെ വാഹനം ഹോണ്ട പുറത്തിറക്കിയിരിക്കുന്നു. പെട്രോള്‍ വേണ്ടാത്ത, പുകയ്യില്ലാത്ത വാഹനം.

മിക്കവാറും ഇങ്ങനത്തെ വാര്‍ത്ത കേട്ടാല്‍ സാധാരണക്കാരന്റെ മനസ്സില്‍ ഓടിവരുന്ന ഒരു ചിത്രമുണ്ട്, അഞ്ചാറു കമ്പും കോലും അങ്ങോട്ടുമിങ്ങോട്ടും നീണ്ടുനിക്കുന്ന ഒരു രൂപം. അതോടിക്കുന്നവന്‍ ഒരു ഹെല്‍മെറ്റൊക്കെ വെച്ച് അതിനകത്ത് കൂനിക്കൂടിയിരിപ്പുണ്ടാവും! ആര്‍ക്കുവേണമെങ്കിലും നടന്നുതോല്‍പ്പിക്കാവുന്ന വേഗതയും.

എന്നാലിതാ, മണിക്കൂറില്‍ 100 മൈല്‍(160 km/hr) വേഗതയില്‍ പോകുന്ന, നാലുപേര്‍ക്ക് സുഖമായി ഇരിക്കാവുന്ന, എല്ലാവിധ സുരക്ഷാമാനദണ്ഢങ്ങളും പാലിക്കുന്ന വാഹനം. അതായത് നാട്ടിലൊക്കെ കാണുന്ന ഹോണ്ടാ സിവിക്കില്ലെ, അത് ഇനിമുതല്‍ പെട്രോളൊഴിക്കാതെ ഓടിക്കാന്‍ പറ്റിയാല്‍ എങ്ങനെയിരിക്കും അതുപോലെ!




അതാണ് ഹോണ്ട എഫ്സിഎക്സ് ക്ലാരിറ്റി.



ഫ്യൂവല്‍ സെല്‍ സാങ്കേതികതയാണ് അവന്റെ പ്രത്യേകത! അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിച്ച് വാഹനത്തില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന ഹൈഡ്രജനുമായി സംയോജിപ്പിക്കുന്നു. അതില്‍നിന്നുണ്ടാകുന്ന വൈദ്യുതിയാണ് വാഹനത്തിന്റെ ഇന്ധനം!

അപ്പൊ പൊകയ്ക്ക് പകരം? വെറും പച്ചവെള്ളം! പിന്നെ ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാല്‍ പിന്നെയെന്നാ കോപ്പാ കിട്ടുന്നത്!

അപ്പൊ വാഹനത്തിനുള്ളിലുള്ള ഹൈഡ്രജന്‍ തീര്‍ന്നുപോകത്തില്ലെ?

തീരും! അപ്പൊ അടുത്തുള്ള പമ്പില്‍ പോവുക, ഹൈഡ്രജന്‍ അടിയ്ക്കുക,വീണ്ടും ഓട്ടുക!

ഫുള്‍ടാങ്കടിച്ചാല്‍ 270 മൈല്‍(434 കിമി) പോകും!

എപ്പടി?


പക്ഷെ തല്‍ക്കാലം ഇതുവാങ്ങാന്‍ പറ്റില്ല. പിന്നെ ഇത്രയും നേരം ഇയാളു പറഞ്ഞുവാന്നതെന്തുവാ എന്നുചോദിക്കാന്‍ വരട്ടെ! തുടക്കമെന്ന നിലയില്‍ ഹോണ്ട ഇവനെ സതേണ്‍ കാലിഫോര്‍ണിയായിലെ ഡീലര്‍ഷിപ്പുകള്‍ വഴി ലീസിനുകൊടുക്കുന്നു (അമേരിക്കയില്‍ അങ്ങനെയൊരു പരിപാടിയുണ്ട്. ഏതുവാഹനം വേണമെങ്കിലും അതാതു ഡീലര്‍ഷിപ്പില്‍നുന്നും ലീസിനുമേടിക്കാം. അതെ പുത്തന്‍ വാഹനം തന്നെ. മാസംതോറും വാടക കൊടുക്കണം.).

അവിടങ്ങളിലൊക്കെ ഹൈഡ്രജന്‍ ഫ്യൂവല്‍ സ്റ്റേഷനുകള്‍ കമ്പനി സെറ്റപ്പ് ചെയ്യുന്നുണ്ട്.

അപ്പൊ മുള്ളുന്ന വണ്ടിയായി!

ഇനിയെന്നാ അപ്പിയിടുന്ന വണ്ടി വരുന്നെ?

ഇമേജിനു കടപ്പാട്:http://www.gtaforums.com

Friday, April 11, 2008

ഇറാക്കിലെ യാങ്കിത്തെണ്ടികള്‍!

ആയുധവും അധികാരവും കയ്യിലുണ്ടെങ്കില്‍ മനുഷ്യന്‍ എന്തു ചെറ്റത്തരവും കാണിക്കുമെന്നുള്ളതിന്റെ ഉത്തമോദാഹരണമാണീ വീഡിയോ!



പാവം ഇറാക്കികള്‍. കാതുകുത്തിയവന്‍ പോയപ്പോള്‍ കടുക്കനിട്ടവന്‍ വന്നെന്നു പറഞ്ഞപോലെയായി കാര്യങ്ങള്‍!