Tuesday, December 25, 2007

കടലിലെ പെണ്ണെഴുത്തുകള്‍



ഒരുതരം കോലാച്ചി മീനുണ്ട് അറ്റ്ലാന്റിക് കടലില്‍. അതുങ്ങടെ കാര്യം പറയാനാണെങ്കി ബഹുരസാ!

അതിന്റെ മുട്ടയ്ക്ക് അടയിരിക്കുന്നതു ആണ്‍മീനാണത്രെ! അതിലെന്താ കാര്യം എന്നല്ലെ? കാര്യം ഒക്കെ ഉണ്ട്. പറയാം കേട്ടോളൂ!

ആ പാവം തന്ത(കൃസ്ത്യാനി അപ്പനെന്നും ഹിന്ദു അച്ഛനെന്നും മാപ്ലാര് ബാപ്പാന്നും പറഞ്ഞോ ഒരു വിരൊധവുമില്ല!) അടയിരിക്കുമ്പോള്‍ ആ ദുഷ്ടകശ്മലയായ പെമ്പ്രന്നൊത്തി അടുത്തവന്റെ അടുത്തേക്കു കുണുങ്ങി കുണുങ്ങി ചെല്ലുമ്പോലും! അതായതു നമ്മടെ യവളെ, മൂഡും തട്ടി പോകൂന്ന്!

ആ പാവം ഫാദര്‍(അതെ, കൂട്ടത്തില്‍ ഒരു കാര്യം ചൊദിച്ചോട്ടെ. ഇംഗ്ലീഷില്‍ ഫാദെര്‍ എന്നു പറഞ്ഞാമതി കാര്യം മനസ്സിലാവും. മലയാളത്തില് അങ്ങനെ ഒരു വാക്കുണ്ടൊ?) അങ്ങനെ ഫെമിനിസത്തിന്റെ രക്തസക്ഷിയായി കുട്ടികളെ വിരിയിച്ച്, വിരിയിച്ച്....




അമ്പടി പെണ്ണുങ്ങളെ, അങ്ങനെ സന്തോഷിക്കാന്‍ വരട്ടെ! ഞാന്‍ പറഞ്ഞു കഴിഞ്ഞില്ല!




വിരിയിച്ച്...?

അതിന്റെ പാട്ടിനു പോകും!

അപ്പൊ നമ്മുടെ മഹിളാമണിയൊ; വീണ്ടും എവെര്‍ഗ്രീന്‍ മിസ്സ് ശങ്കരന്‍ ഇസ് ഓണ്‍ കൊക്കനട്ട് ട്രീ!

ച്ചാ... വീണ്ടും മുട്ടയിടീല്‍ തന്നെ! തീര്‍ന്നില്ലെ കദൈ!

ല്ല തീര്‍ന്നില്ലാ! നിങ്ങള്‍ ആരെങ്കിലും ആ മക്കടെ കാര്യം അന്വെഷിച്ചൊ? കഷ്ടം!

പറഞ്ഞിട്ടു കാര്യമില്ല, അതുങ്ങടെ അപ്പനും അമ്മയും അന്വെഷിക്കുന്നില്ല പിന്നെയാ വെറുതെക്കാര്!

അതുങ്ങള് ആരും അന്വേഷിക്കാനില്ലാതെ, നോക്കാനില്ലാതെ, മൂക്കളയും ഒലിപ്പിച്ചു തല്ലും മെടിച്ചു അങ്ങനെ അങ്ങനെ...

പക്ഷെ, മാതാപിതാക്കള്‍ വേലി ചാടിയാല്‍ മക്കള്‍ സെന്‍ട്രല്‍ ജെയിലു ചാടും!

നമസ്കാരം

രണ്‍ടു കൈയ്യും വിട്ടു ചാടുവാ... !!!

ഇതാ ബ്ലൊഗിലെ മുഠാളന്മാരുടെ ഇടയിലേക്കു ഒരു കാട്ടാളന്‍(ഒരാവെശത്തില് ചുമ്മാ പറഞ്ഞതാ, ഉപദ്രവിക്കരുത്!)!
അനുഗ്രഹിക്കുക, ആശീര്‍വദിക്കുക!!!(അതിശയ ചിഹ്നം എന്റെയൊരു വീക്നെസ്സാ! ബ്രാക്കെറ്റും!)

ക്രിസ്മസ് ആശംസകള്‍, എല്ലാവര്‍ക്കും!

Monday, December 24, 2007

കാലം



മഞ്ഞ