മിക്കവാറും ഇങ്ങനത്തെ വാര്‍ത്ത കേട്ടാല്‍ സാധാരണക്കാരന്റെ മനസ്സില്‍ ഓടിവരുന്ന ഒരു ചിത്രമുണ്ട്, അഞ്ചാറു കമ്പും കോലും അങ്ങോട്ടുമിങ്ങോട്ടും നീണ്ടുനിക്കുന്ന ഒരു രൂപം. അതോടിക്കുന്നവന്‍ ഒരു ഹെല്‍മെറ്റൊക്കെ വെച്ച് അതിനകത്ത് കൂനിക്കൂടിയിരിപ്പുണ്ടാവും! ആര്‍ക്കുവേണമെങ്കിലും നടന്നുതോല്‍പ്പിക്കാവുന്ന വേഗതയും.
എന്നാലിതാ, മണിക്കൂറില്‍ 100 മൈല്‍(160 km/hr) വേഗതയില്‍ പോകുന്ന, നാലുപേര്‍ക്ക് സുഖമായി ഇരിക്കാവുന്ന, എല്ലാവിധ സുരക്ഷാമാനദണ്ഢങ്ങളും പാലിക്കുന്ന വാഹനം. അതായത് നാട്ടിലൊക്കെ കാണുന്ന ഹോണ്ടാ സിവിക്കില്ലെ, അത് ഇനിമുതല്‍ പെട്രോളൊഴിക്കാതെ ഓടിക്കാന്‍ പറ്റിയാല്‍ എങ്ങനെയിരിക്കും അതുപോലെ!

അതാണ് ഹോണ്ട എഫ്സിഎക്സ് ക്ലാരിറ്റി.
ഫ്യൂവല്‍ സെല്‍ സാങ്കേതികതയാണ് അവന്റെ പ്രത്യേകത! അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിച്ച് വാഹനത്തില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന ഹൈഡ്രജനുമായി സംയോജിപ്പിക്കുന്നു. അതില്‍നിന്നുണ്ടാകുന്ന വൈദ്യുതിയാണ് വാഹനത്തിന്റെ ഇന്ധനം!
അപ്പൊ പൊകയ്ക്ക് പകരം? വെറും പച്ചവെള്ളം! പിന്നെ ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാല്‍ പിന്നെയെന്നാ കോപ്പാ കിട്ടുന്നത്!
അപ്പൊ വാഹനത്തിനുള്ളിലുള്ള ഹൈഡ്രജന്‍ തീര്‍ന്നുപോകത്തില്ലെ?
തീരും! അപ്പൊ അടുത്തുള്ള പമ്പില്‍ പോവുക, ഹൈഡ്രജന്‍ അടിയ്ക്കുക,വീണ്ടും ഓട്ടുക!
ഫുള്‍ടാങ്കടിച്ചാല്‍ 270 മൈല്‍(434 കിമി) പോകും!
എപ്പടി?
പക്ഷെ തല്‍ക്കാലം ഇതുവാങ്ങാന്‍ പറ്റില്ല. പിന്നെ ഇത്രയും നേരം ഇയാളു പറഞ്ഞുവാന്നതെന്തുവാ എന്നുചോദിക്കാന്‍ വരട്ടെ! തുടക്കമെന്ന നിലയില്‍ ഹോണ്ട ഇവനെ സതേണ്‍ കാലിഫോര്‍ണിയായിലെ ഡീലര്‍ഷിപ്പുകള്‍ വഴി ലീസിനുകൊടുക്കുന്നു (അമേരിക്കയില്‍ അങ്ങനെയൊരു പരിപാടിയുണ്ട്. ഏതുവാഹനം വേണമെങ്കിലും അതാതു ഡീലര്‍ഷിപ്പില്‍നുന്നും ലീസിനുമേടിക്കാം. അതെ പുത്തന്‍ വാഹനം തന്നെ. മാസംതോറും വാടക കൊടുക്കണം.).
അവിടങ്ങളിലൊക്കെ ഹൈഡ്രജന്‍ ഫ്യൂവല്‍ സ്റ്റേഷനുകള്‍ കമ്പനി സെറ്റപ്പ് ചെയ്യുന്നുണ്ട്.
അപ്പൊ മുള്ളുന്ന വണ്ടിയായി!
ഇനിയെന്നാ അപ്പിയിടുന്ന വണ്ടി വരുന്നെ?
ഇമേജിനു കടപ്പാട്:http://www.gtaforums.com
14 comments:
നമ്മുടെ പാവം ഭൂമിക്ക് ഇനിയെങ്കിലും ആശ്വാസമാകട്ടെ!
വ്യവസായിക അടിസ്ഥാനത്തിലുള്ള പെട്രോളു വേണ്ടാത്ത ആദ്യത്തെ വാഹനം
ചാത്തനേറ്: ശ്വസിക്കാന്‍ ഓക്സിജന്‍ കാശു കൊടുത്ത് വാങ്ങേണ്ടുന്ന കാലം കുറേക്കൂടി ദൂരെയാണെന്നാ വിചാരിച്ചിരുന്നത് ഇതിപ്പോ....:(
അല്ല കുട്ടിച്ചാത്താ അതും ഇപ്പോ അടുത്ത് തന്നെ കേള്‍ക്കാം,എന്നിട്ട് ഓക്സിജന്‍ ക്ഷാമം മൂലം എല്ലാരും ചാവണതും
കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്റെ വിവ്ധ ഓക്സൈഡുകള്‍, പിന്നെ ഹരിതഗൃഹ വാതകങ്ങളിലെ പ്രമുഖന്‍ കാര്‍ബണ്‍ ഡയോക്സൈഡ് തുടങ്ങി എത്രതരം വാതകങ്ങള്‍, പോരാത്തതിന്‍ ബാഷ്പീകരണം സംഭവിച്ച ഇന്ധനവും! എന്റെ ചാത്താ ഇതൊക്കെ തുടര്‍ന്നോട്ടന്നാണോ?
വായിച്ചിട്ടില്ലെ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് ആളുവടിയായീന്നൊക്കെ?
പപ്പരാസി, വാഹനവ്യവസായ രംഗത്തെ ഒരു നാഴികക്കല്ലിനെ അങ്ങനെയങ്ങ് തള്ളിപ്പറയാതെ! :)
"അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിച്ച് വാഹനത്തില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന ഹൈഡ്രജനുമായി സംയോജിപ്പിക്കുന്നു. അതില്‍നിന്നുണ്ടാകുന്ന വൈദ്യുതിയാണ് വാഹനത്തിന്റെ ഇന്ധനം!"
കൊള്ളാമല്ലോ :)
കുട്ടിച്ചാത്തന്റെ ഡൌട്ട് എനിക്കും ഉണ്ട്. ഇമ്മാതിരി വണ്ടികളെല്ലാം കൂടെ ഓക്സിജന് വലിച്ചു തീര്ത്താല് നമ്മ ഓക്സിജനു എങ്ങു പോകും (കൊഴപ്പോല്ല റോഡില് മൊത്തം ചെടി നാട്ടു പിടിപ്പിക്കാം ഇഷ്ടംപോലെ വെള്ളം അല്ലെ ഉള്ളത്)
കൊള്ളാം...വായു ശ്വസിക്കുന്ന വാഹനം വരാതിരുന്നാല്‍ മതിയായിരുന്നു.
ഉദ്ദേശിച്ചത്, കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്ന വാഹനം വരാതിരുന്നാല്‍ മതിയായിരുന്നു.. മനുഷ്യന് ശ്വസിക്കാന്‍ ഓക്സിജന്‍ കിട്ടില്ലല്ലോ..
കൊള്ളാം... പുറന്തള്ളുന്നത് വെള്ളമോ അതോ H2O2 വോ?
ഇത്രയൊക്കെ പറഞ്ഞ നിലയ്ക്ക് ഒരു ഫൂള്‍ ടാങ്ക് ഹയ്ഡ്രജന് മ്മടെ നാട്ടിലെ വെല കൂടി അന്വേഷിച്ച് എഴുതാമായിരുന്നു...!
അപ്പൊ മുള്ളുന്ന വണ്ടിയായി!
ഇനിയെന്നാ അപ്പിയിടുന്ന വണ്ടി വരുന്നെ?
ലോകം തന്നെ മാറുകയല്ലേ അപ്പോ അങ്ങനെ സംഭവിച്ചു കൂടായ്ക്യില്ല
പ്രിയേ, ഒടുക്കത്തെ ബുദ്ധിയാണല്ലോ :)
വാല്‍മീകിയണ്ണാ, കാര്‍ബണ്‍ ഡൈഓക്സൈഡ് പുറന്തള്ളുന്ന വാഹനങ്ങളല്ലെ ഇപ്പോഴുള്ള എല്ലാം!
ഇനിയിപ്പൊ എന്നാ വരാനാ :)
രാവിലെ ഫ്രഷ് ആയിട്ട് കഴിച്ചതോ, ഇന്നലത്തേതിന്റെ കെട്ടു വിടാത്തതോ? :)
പപ്പൂസ്, H2O2? ഭയങ്കരാ :)
ശിവകുമാര്‍, :)
പൊറാടത്ത്, ഇപ്പൊ അതിന്റെ നാട്ടിലെ വെല കേട്ടാല്‍ തലകറങ്ങിപ്പോകാന്‍ ചാന്‍സുണ്ട് :)
അനൂപ്, നിരാശയൊക്കെ മാറിയൊ? :)
good!!
thank you for this news!
കുപ്പീന്ന് വാട്ടീസും, കിണറ്റീന്നോ, പൈപ്പീന്ന് വെള്ളോം കൂട്ടി അടിക്ക്വാന്ന് കേട്ടിട്ടുണ്ട് (ചെയ്തിട്ടുമുണ്ട്), പക്ഷെ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജനും, ടാങ്കില്‍ നിന്നും ഹൈഡ്രജനും ചേര്‍ന്ന് വണ്ടിയും ഇറങ്ങി...
ഇനി എന്നാണാവോ, അന്തരീക്ഷത്തില്‍ നിന്നും പുട്ടും, കടലേം, ഇറ്ച്ചീം പൊറോട്ടേം കിട്ടാന്‍ പോണ്‍നേ :)
Post a Comment