Wednesday, August 20, 2008

കോടിക്കണക്കിനു രൂപാ!

കേരളത്തില്‍ നടന്ന പണിമുടക്കില്‍ ടെക്നോപാര്‍ക്കിന്റെ മെയിന്‍ ഗേറ്റില്‍ പണിമുടക്കനുകൂലികള്‍ ധര്‍ണ നടത്തി ജീവനക്കാരെ തടഞ്ഞു. പിന്നീട് പോലീസ് വന്ന് സമരക്കാരെ നീക്കം ചെയ്തതിനു ശേഷമാണ് അവര്‍ക്ക് അകത്ത് പ്രവേശിക്കാനായത്! ടെക്നോപാര്‍ക്കിലെ കമ്പനികളിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നെങ്കില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചേനെ.
- മനോരമ ന്യൂസ്

ശരിക്കും???

ഹൊ, ഭയങ്കരം തന്നെ!!!

5 comments:

സുല്‍ |Sul said...

കഷ്ടം തന്നെ. ബാക്കിയുള്ളോടത്തെ കോടികള്‍ കൊടിയടിച്ചു പോയത് മമ കണ്ടില്ലേ ആവോ :)
വാര്‍ത്തകളുടെ ഒരു ഉള്‍ക്കാഴ്കയേ.

-സുല്‍

നിഷാന്ത് said...

ഞാന്‍ ഒരു ഹര്‍ത്താല്‍ അനുകൂലിയാണെന്നു സുല്‍ തെറ്റിദ്ധരിച്ചു പോയല്ലോ!

ഐറ്റി എന്നതു ഒരു മഹസംഭവമാണെന്നും ഡെയിലി കോടിക്കണക്കിനു രൂപയുടെ എന്തോ സാധനം പടച്ചുവിടുന്ന ഒരു ഫാക്ടറിയാണെന്നും മനപ്പൂര്‍വ്വം പടച്ചുവിടുന്ന തന്ത്രത്തെക്കുറിച്ചാണു ഞാന്‍ പോസ്റ്റിയത്!

പോസ്റ്റ് തലതിരിഞ്ഞുപോയതിനു ക്ഷമ! :)

നരിക്കുന്നൻ said...

മമ, കഷ്ടം!

ജഗ്ഗുദാദ said...

മലയാള മനോരമ ഇതല്ല ഇതിന് അപ്പുറവും പടച്ച് വിടും.. യാതൊരു തത്വ ദീക്ഷയും ഇല്ലാതെ വായില്‍ തോന്നുന്നതോകെ കോതയ്ക്ക് പാട്ടെന്ന മട്ടില്‍ ഇവനൊന്നും ഇവിടെ നടക്കുന്ന വാര്‍ത്തകള്‍ അറിയില്ല എന്ന് തോന്നിപോകും ഇതൊക്കെ വായിച്ചാല്‍.

ഗ്രഹണി പിടിച്ച പിള്ളാര് പിന്നക്ക് കാണുമ്പോ കാറുന്ന ഒരുമാതിരി ആക്രാന്തമാണ് എന്തെങ്കിലും ഒരു കൊല്ലോ കോളയോ നടന്നാല്‍..അതും വേണ്ട എവിടെ എങ്കിലും ഒരു പെണ്ണിനെ പിടിച്ചാലും മതി.. തലക്കെട്ടായി കൊളമായി കൊളുമിസ്ടുകലായി മാപ്പായി കോപ്പായി തേങ്ങാ കൊലയായി..

തീവ്രവാദി വന്ന സ്ഥലം, തന്കപ്പം മൂത്രം ഒഴിച്ച സ്ഥലം പിന്നെ വണ്ടി കേറി പോയ വഴി തുടങ്ങിയവ വര്‍ണക്കടലാസില്‍ ഗൂഗിള്‍ മാപ്പിനെ വെല്ലുന്ന സങ്കെതികതയോടെ കോരിയിടുന്ന അന്വേഷണാത്മക പത്ര പ്രവര്‍ത്തകരെ..മലയാള മനോരമ മഞ്ഞ പത്രമേ...ദാ തൊഴുതു കുമ്പിട്ടു നമസ്കരിച്ചു...

Eccentric said...

ഹഹ ഇത് കൊള്ളാം :)