Tuesday, December 2, 2008

വിയെസ്സിന്റെ പട്ടി?

എന്താ നിയമസഭയിലെ ബഹളം! പ്രതിപക്ഷത്തിന്റെ ആവേശത്തീക്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു അവിടെ! മാധ്യമങ്ങളുടെ വക ക്രോസ്സ് വിസ്താരം പുറത്ത്.
വിയെസ്സും കേരളാ സര്‍ക്കാരും കാണിച്ച പോക്രിത്തരമെന്താണെന്നു മാത്രം എത്ര ആലോചിചിട്ടും മനസ്സിലാകുന്നില്ല. ശരിയാണ് മേജര്‍ സന്ദീപ് രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞിട്ട് കേരളാ സര്‍ക്കാര്‍ ഒരു അനുശോചനക്കുറിപ്പു പോലും ഇറക്കിയില്ല. പക്ഷേ തെറ്റ് മനസ്സിലാക്കി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ട് ആ വീട്ടില്‍ ചെന്നില്ലേ. വീട്ടില്‍ വരുന്ന ഒരാളോട് - ശത്രുവാണെങ്കില്‍പ്പോലും - പെരുമാറണ്ട രീതിയിലാണോ സന്ദീപിന്റെ പിതാവ് പെരുമാറിയത്? മാത്രമല്ല, ഒരു സംസ്ഥാനത്തിന്റെ പരമാധികാരി ഒരു ബഹുമാനവും അര്‍ഹിക്കുന്നില്ലേ?
ഓക്കെ, അതുകഴിഞ്ഞു. വിയെസ്സ് എന്താപറഞ്ഞത്? ഇതൊന്നു കേട്ടുനോക്കുക, എന്നിട്ട് നിങ്ങള്‍ത്തന്നെ പറ. അങ്ങേര്‍ പറഞ്ഞതിന് എന്താകുഴപ്പം? സന്ദീപിന്റെ വീടല്ലായിരുന്നുവെങ്കില്‍ ഒരുപട്ടിപോലും ആവിടെ പോകില്ലായിരുന്നുവെന്ന്. എന്താ സത്യമല്ലേ? ഇനി വിവാദം വിയെസ്സ് പട്ടിയെന്ന് പറഞ്ഞിട്ടാണോ? എന്താ ഒരു മുഖ്യമന്ത്രിക്ക് പട്ടിയെന്ന് പറയാന്‍ പാടില്ലേ?

21 comments:

Anonymous said...

ഫ് പട്ടി !!! ഹ ഹ ഹ

Anonymous said...

കാര്‍ഗില്‍ ശവപ്പെട്ടിക്ക് കമ്മീഷനടിച്ച പാര്‍ട്ടിക്കാരുടെയും തോക്കില്‍ കമ്മീഷനടിച്ചവരുടെയും ദേശസ്നേഹം.

വിന്‍സ് said...

എന്താ ശെരിയല്ലേ എന്നു ചോദിച്ചാ ഇപ്പോ എന്തു മ...രാ പറയുകാ??

കോഴിക്കോടുള്ള രണ്ടു പേരു മരിച്ചിരുന്നല്ലോ വെടി വപ്പില്‍ അവിടെ പോയ ആയിരങ്ങള്‍ പട്ടികള്‍ ആയിരുന്നോ?? അവിടെ ഒരു മന്ത്രിയും പോയിരുന്നല്ലോ അയ്യാള്‍ പട്ടിയാണോ? പിന്നെ കമ്യൂണിസ്റ്റു മന്ത്രി ആയതു കൊണ്ടു പട്ടി ആണോ എന്നു ചോദിച്ചാ അല്ലാ എന്നു പറയാനും ബുദ്ധിമുട്ടാണു.

പിന്നെ പടു കിഴവന്‍ അച്ചു മാമയുടെ വിവരം ഒരു കൊടിച്ചി പട്ടിയുടെ അത്രയുമേ ഉള്ളൂ എന്നു കേരളത്തിലെ ജനതക്കു അദ്ധേഹം മുഖ്യന്‍ ആയപ്പോള്‍ മുതല്‍ മനസ്സിലായതാണു, അതു കൊണ്ടു ഇതു വിട്ടേക്കാം.

നിഷാന്ത് said...

വിന്‍സേ, ഒരു മൈരും പറഞ്ഞിട്ട് കാര്യമില്ലന്നോ? :)
അച്ചുമാമയുടെ വിവരം അവിടെ നിക്കട്ടെ. ഒരു ഭിക്ഷക്കാരന്‍ വീട്ടില്‍ വന്നാല്‍പോലും മര്യാദക്കു പെരുമാറുന്ന സംസ്കാരമുള്ളവരാണ് നമ്മള്‍.
കേരളത്തില്‍ നിന്ന് ബാംഗ്ലൂര്‍ വരെ യാത്രചെയ്ത് വന്ന നമ്മുടെ രണ്ട് മന്ത്രിമാരെ ഇത്രയും അപമാനിക്കണ്ട കാര്യമുണ്ടായിരുന്നോ? അവരുടെ നേരിട്ടുള്ള പോക്ക് ക്ഷമാപണത്തിനു തുല്യമായിട്ടാണ് എനിക്ക് തോന്നിയത്. അത് മനസ്സിലാക്കുക എന്നുള്ളത് ഉണ്ണികൃഷ്ണന്റെ വിവേകത്തിന് വിട്ടുകൊടുത്തിരിക്കുന്നു.

:: VM :: said...

നിഷാന്ത് ;)
അച്ഛന്‍ മരിച്ച ദുഖം ശരിക്കുംമനസ്സിലാകുന്നത് ‍ അദ്ദേഹം മരിക്കൂന്ന ദിവസമായിരിക്കും! എത്ര പറഞ്ഞാലും അതിനു മുന്‍പ് അത് നമുക്ക് മനസ്സിലാവില്ല..

അതുപോലെ മകന്‍ മരിച്ച ഒരു പിതാവിന്റെ ദു:ഖം....

ശ്രീ.ഉണ്ണിക്രിഷ്ണന്‍ അങ്ങനെ ചെയ്തത് ശരിയാണെന്നു ആരും പറയുന്നില്ല.. ( ചില ചെറ്റകളുടെ വിലകുറഞ്ഞ മാധ്യമ സംസ്കാരത്തിന്റെ ഒരു പരിണിതഫലമെന്നും പറയാം ആ സംഭവത്തെ)

പക്ഷേ, അവിടെ നിന്നും തിരിച്ച് വന്ന് ടിറ്റ് ഫോര്‍ ടാറ്റ് എന്ന സ്റ്റൈലിലുള്ള പട്ടിപ്പര്രാമര്‍ശം ഒരു സ്റ്റേറ്റ് ചീഫ്ഫ്െനന നിലയില്‍ അച്ചുമ്മാമ ചെയ്യരുതായിരുന്നു..

പ്രായത്തിന്റെ പക്വത പോലുമില്ലാത്ത തരത്തിലായി..

ഇതിനിട്ടക്ക് എവിടെയോ വായിച്ചു (ബെര്‍ളി ബ്ലോഗില്‍?) പട്ടി വിളി ആലപ്പുഴയില്‍ വളരെ കോമണ്‍ ആണെന്നോ മറ്റോ‍ാ.. ;)

പട്ടിപ്രയോഗം മാധ്യമങ്ങള്‍ വരികള്‍ വളച്ചൊടിച്ചതാണെന്നോ, വരികള്‍ക്ക്കിടയില്‍ വായിച്ചതാണെന്നോ ഒന്ന്നും പറയാന്‍ പറ്റൂല. അങ്ങേരു നേരിട്ട് പറഞ്ഞത്കണ്ടതല്ലേ?

Rejeesh Sanathanan said...

“കേരളത്തില്‍ നിന്ന് ബാംഗ്ലൂര്‍ വരെ യാത്രചെയ്ത് വന്ന നമ്മുടെ രണ്ട് മന്ത്രിമാരെ “

എന്തിനാണ് നിഷാന്തേ ശവസംസ്കാരത്തിന്‍റെ 2-‍ാം ദിവസം ഇവരെ അങ്ങോട്ട് കെട്ടിയെടുത്തത്. വീര ചരമമടഞ്ഞ സന്ദീപിനോടുള്ള ആദര സൂചകമായൊന്നുമല്ലല്ലോ അവര്‍ അവിടെ പോയത് ആണൊ? അങ്ങനെ ആദരവ് ഉണ്ടായിരുന്നെങ്കില്‍ പോകേണ്ടത് ശവസംസ്കാരത്തിന്‍റെ ദിവസമാണ്. മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ വേണ്ട. ഒരു പ്രതിനിധിയെ അയക്കാമായിരുന്നല്ലൊ.പോട്ടെ സംഭവം അറിഞ്ഞപ്പോള്‍ തന്നെ ഒരു അനുശോചന കുറിപ്പെങ്കിലും ഇറക്കാമായിരുന്നല്ലോ...

നിഷാന്ത് said...

വിയെംജീ,
ഞാന്‍ സന്ദീപിന്റെ ജീവത്യാഗമോ ശ്രീ ഉണ്ണികൃഷ്ണന്റെ വേദനയേയോ കുറച്ചുകാണുന്നില്ല.

പക്ഷെ, മുഖ്യമന്ത്രിക്ക് അവിടെ നേരിട്ട അപമാനം വലുതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം.

“ചില ചെറ്റകളുടെ വിലകുറഞ്ഞ മാധ്യമ സംസ്കാരത്തിന്റെ ഒരു പരിണിതഫലമെന്നും പറയാം ആ സംഭവത്തെ” - അങ്ങനെയും ഒരുകാര്യമുണ്ടിവിടെ, സത്യം.

ഞാന്‍ ലിങ്ക് കൊടുത്തിരിക്കുന്ന വീഡിയോയില്‍പ്പോലും ചോദ്യമില്ല. ഉണ്ണികൃഷ്ണന്‍ പട്ടിയെന്ന് വിളിച്ച് അപമാനിച്ചതിനെക്കുറിച്ചാണ് ചോദ്യമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതുകൊണ്ടായിരിക്കാം പ്രാസമൊപ്പിച്ച്(ആ ചോദ്യത്തിന്) വിയെസ്സ് ഒരു പട്ടിയെ കൂട്ട് പിടിച്ചത്. :)

പിന്നെ ഇതിനൊക്കെ കുറെയവന്മാര്‍(ലാലു ചെന്നിത്തല കുഞ്ഞുമാണി പ്രഭുതികള്‍) ഒഴുക്കുന്ന മുതലക്കണ്ണീര് കാണുമ്പോളാണ് ചൊറിഞ്ഞ് വരുന്നത്.

പാഞ്ഞിരപാടം............ said...

അച്ചുമാമാ ആളു പുലിയാ എന്നു പണ്ടെ തെളിയിച്ചിട്ടുള്ളതാ..... കലാം വിടുന്നതു വാണമല്ലേ എന്നു ചോദിച്ച കക്ഷ്ഷിയാ.......

പട്ടി പ്രയോഗം ഒഴിവാക്കാന്‍ ഉള്ള അറിവു അച്ചുമാമക്കുണ്ടെന്നണു തോന്നുന്നതു.......അതു ഒഴിവാക്കാമായിരുന്നു..... ഇപ്പോ മലയാളീസ് മോതതം നാറി.....

നിഷാന്ത് said...

മാറുന്ന മലയാളീ,

അവരുടെ ആ പോക്ക് ഒരു ക്ഷമാപണമല്ലേ.

:: VM :: said...

/(ലാലു ചെന്നിത്തല കുഞ്ഞുമാണി പ്രഭുതികള്‍) ഒഴുക്കുന്ന മുതലക്കണ്ണീര് കാണുമ്പോളാണ് ചൊറിഞ്ഞ്വരുന്നത്./

അത് കറക്റ്റ്.. 26-27 നു ഇവരൊക്കെ താജില്‍ ഇല്ലായിരുന്നു എന്നോര്‍ത്ത് വല്ലാത്ത നഷ്ടബോധം..

കിട്ടിയ അവസരം മുതലെടുക്കുകയല്ലേ ചെന്നിത്തല .. അങ്ങേരുടെ രാഷ്ട്രീയ ആചാര്യന്‍ എല്ലാം പെര്‍ഫെക്റ്റായി പഠിപ്പിച്ച് വിട്ടിട്ടൊണ്ട് ;)

==== =====

/അവരുടെ ആ പോക്ക് ഒരു ക്ഷമാപണമല്ലേ./

അല്ലെന്നാ എനിക്ക് തോന്നിയത്. സംഗതി പ്രക്ഷോഭമാകുമെന്ന നിലയിലെത്തിയപ്പോഴാ രണ്ടും കൂടി പോയേക്കാം എന്നോര്‍ത്തത്..

അത് ക്ഷമാപണമല്ല.. നിസ്സഹായത എന്ന അവസ്ഥയല്ലേ?

പൊതുജന സമ്മതിയോടെ അച്ചുമ്മാനിട്ട് പണിയാന്‍ ഒരവസരം കിട്ടിയതില്‍ "വെടിയുണ്ട മച്ചാന്‍" ശ്ശി സന്തോഷിക്കുന്നുണ്ടാവും ;)

കാത്തീരുന്നു കാണാം...

നിഷാന്ത് said...

വെടിയുണ്ട മച്ചാന്‍...ഉപമ കിടു! :)
കാത്തിരുന്നു കാണാം... അങ്ങനെ തന്നെ.

നിഷാന്ത് said...

പിന്നെ ഈ കണ്ണിരൊഴുക്കുന്നവന്മാരൊക്കെ അവിടെപ്പോയോ? ആരെങ്കിലും അറിഞ്ഞെങ്കില്‍ പറയൂ.

അനില്‍ശ്രീ... said...

കേരളത്തില്‍ നിന്നുള്ള ഒരു പട്ടിയേയും എനിക്ക് കാണണ്ട എന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞതിന് മറുപടിയായാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്ന് ഒരു പത്രത്തില്‍ കണ്ടു. അപ്പോള്‍ അയാള്‍ മുഖ്യമന്ത്രിയെ അല്ലേ പട്ടി എന്ന് വിളിച്ചത് .. ആകെ സംശയമായി.

(നമ്മുടെ ആള്‍ക്കാര്‍ ആരും അവിടെ പോകാതിരുന്നത് ശുദ്ധ പോക്രിത്തരം ആയിപ്പോയി. ശ്രീ സന്ദീപിനെ ഓരോ പ്രാവശ്യവും ചിത്രത്തില്‍ കാണുമ്പോള്‍ സങ്കടമല്ലായിരുന്നു, ബഹുമാനവും അഭിമാനവും ആണ് തോന്നുന്നത്. അത് നമ്മുടെ സര്‍ക്കാരിനില്ലാതെ പോയി. )

തോന്ന്യാസി said...

മുഖ്യമന്ത്രിയും മന്ത്രിമാരുമനുശോചിച്ചില്ലാ എന്നു പറയുന്നവര്‍ ഈ ലിങ്ക്
ഒന്നു നോക്കൂ.

പിന്നെ പട്ടി വിളി, ശ്രീ.ഉണ്ണികൃഷ്ണന്‍ തീര്‍ച്ചയായും അതര്‍ഹിയ്ക്കുന്നു, വിവരവും വിദ്യാഭ്യാസവും ഉള്ള,ഒരു പ്രശസ്ത സ്ഥാനത്തു നിന്നും വിരമിച്ച അദ്ദേഹത്തിന് ഒരു നാടിന്റെ ഭരണാധികാ‍ാരിയെ പട്ടികള്‍ എന്നു പറയാന്‍ എന്താണവകാശം?

നിഷാന്ത് said...

അനില്‍ശ്രീ ഏന്റ് തോന്ന്യാസീ...

യഥാര്‍ത്ഥപ്രശ്നത്തില്‍ നിന്നൊക്കെ സംഭവം ഒരുപാട് വിട്ട്പോയില്ലേ... സത്യം ഒക്കെ ആര്‍ക്ക് വേണം. ഇപ്പൊ പശുപെറ്റാലും ആനചെരിഞ്ഞാലുമെല്ലാം ചിലര്‍ക്ക് ഉദരപൂരണത്തിനുള്ള വകമാത്രമാണ്‍!

തോന്ന്യാസി തന്ന ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലല്ലോ.

Kvartha Test said...

അനുവാദം കൂടാതെ പിന്‍വാതിലിലൂടെ വീട്ടില്‍ അതിക്രമിച്ചു കയറി, ഗൃഹനാഥനെ പുറത്താക്കി, വാതില്‍ കുറ്റിയിട്ട്, ഗൃഹനാഥയെ ആശ്വസിപ്പിക്കുന്ന, ഒരു സംസ്ഥാന മുഖ്യനെ പട്ടി എന്ന് വിളിച്ചാലും തെറ്റുണ്ടോ? നമ്മുടെ ആരുടെയെങ്കിലും വീട്ടില്‍ അതിക്രമിച്ചു കടക്കുന്നവനെ ബഹുമാനിക്കണോ, അയാള്‍ ആരായാലും? കരണക്കുറ്റിക്ക് ഒരു അടി കൂടി കൊടുക്കാമായിരുന്നു, അല്ലെങ്കില്‍ അതിക്രമിച്ചു കയറ്റത്തിന് മിനിമം ഒരു പോലീസ്കേസ് എങ്കിലും!
പൌരുഷമുള്ള ഏത് ഗൃഹനാഥനും അത്രയെങ്കിലും ചെയ്തുപോകും.

വീയെസ്സിനോട് മുന്‍പുണ്ടായിരുന്ന എല്ലാ ബഹുമാനങ്ങള്‍ക്കൊപ്പം ഇപ്പോള്‍ അദ്ദേഹത്തിന് ഒരു അനുശോചനം അര്‍പ്പിക്കട്ടെ.

മനുഷ്യ വിദൂഷകന്‍ said...

കഴിഞ്ഞ കുറെദിവസങ്ങള്‍ ആയി നമ്മുടെ ചില മാധ്യമങ്ങള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ ഒരു പ്രയോഗത്തെ കടിച്ചു പിടിച്ചു ജനശ്രദ്ധ പിടിച്ചുപറ്റാനും അതുവഴി തങ്ങളുടെ സര്‍ക്കുലെഷന്‍ കൂട്ടി പണം പിടുങ്ങുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിന് ആമുഖമായി മനസ്സിലാക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. ഇന്ത്യയിലെ ഓരോ പട്ടക്കാളക്കാരനും എന്‍.എസ്.ജി.ഗാര്‍ഡുകളും മാത്രമല്ല സൈനിക അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന ഒരു വ്യെക്തിയും രാജ്യത്തിന്‍റെ സ്വത്താണ്..അതില്‍ ഒരു ഇന്ത്യന്‍ പൌരനും അഭിമാനിക്കുകയും ഉണ്ട്..ബോംബെയിലെ തങ്ങളുടെ ദൌത്യം കഴിഞ്ഞു വന്ന ഓരോ സൈനികനെയും ജനങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചത് അതിന് തെളിവാണ്.

ഓരോ കരിമ്പൂച്ചകള്‍ എന്നറിയപ്പെടുന്ന എന്‍.എസ്.ജി.ഗാര്‍ഡുകളും സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നു കടുത്ത പരീക്ഷകള്‍ക്ക് ശേഷം റിക്രൂട്ട് ചെയ്യപ്പെട്ടവരാണ്.ആകെയുള്ള പതിനാലായിരത്തിഅഞ്ഞൂറ് കമണ്ടോകളില്‍ കുറെ പേര്‍ വി.വി.ഐ.പി.കളുടെ സുരക്ഷയ്ക്കായും ബാക്കിയുള്ളവര്‍ ഇത്തരം അപകടഘട്ടങ്ങളില്‍ രക്ഷയ്ക്കായും വരുന്നു..ഇവെരെല്ലാം തന്നെ തങ്ങളുടെ കടുത്തഅപകട സാധ്യതയെക്കുറിച്ചും ജീവന്‍റെ ഭീഷണിയെപ്പറ്റിയും അറിവുള്ളവര്‍ തന്നെ.

ഇനി നേരെ കാര്യത്തെപറ്റി പറയാം. ഓരോ ദിനവും അതിര്‍ത്തിയില്‍ മരിക്കുന്ന ഓരോ സൈനികനും വീരമരണം തന്നെയാണ് മരിക്കുന്നത്..അതിന്‍റെ അര്‍ത്ഥം അവരുടെ മാതാപിതാക്കള്‍ക്കു നമ്മുടെ നേതാക്കമാരുടെ നേരെ കുതിരകയറാനുള്ള ലൈസന്‍സ് കിട്ടിയെന്നല്ല.രാഷ്ട്രീയവും ജനസേവനവും രാജ്യസേവനവും തന്നെ.. ഓരോ സൈനികനും ഭാരതത്തില്‍ ധൈര്യപൂര്‍വ്വം മരിക്കാം..കാരണം അവരുടെ കുടുംബത്തിനെ താങ്ങാന്‍ ഇവിടെ സര്‍ക്കാരും അവരുടെ ഉച്ചിഷ്ടം കഴിക്കാന്‍ ചില മാധ്യമകൂറകളും ഉണ്ട്.

ഉണ്ണികൃഷ്ണനെ പോലെ മക്കള്‍ മരിച്ചിട്ട് സ്വയബോധം നഷ്ട്ടപ്പെട്ട ചില വിഷിഷ്ട്ടവെക്തികള്‍ ഇറക്കിവിട്ടത് ഒരു അച്ചുതാനന്ദനെയോ കേരളത്തിന്‍റെ മുഖ്യമന്ത്രിയെയോ അല്ല..ഒരു സംസ്ഥാനത്തിന്‍റെ അഭിമാനത്തിനെയോ ആയിരുന്നു..
നമ്മുടെ മാധ്യപ്രവര്‍ത്തകര്‍ ചെയ്തത് മലര്‍ന്നു കിടന്നു തുപ്പുക മാത്രം ആയിരുന്നു.."ദീപസ്തംഭം മഹാച്ചര്യം എനിക്കും കിട്ടണം പണം അത്ര തന്നെ.." സഖാവ് അച്ചുതാനന്ദനെ പോക്കിപറയാന്‍ ഞാന്‍ മാര്‍ക്സിസ്റ്റ്കാരന്‍ അല്ല..പക്ഷെ കേരളത്തെയും മലയാളിയേം കുറ്റം പറയുന്നതും അതും തലയ്ക്കു സ്ഥിരബുദ്ധി നഷ്ടപ്പെട്ട ഒരു വിവരദോഷി കിളവന്‍ പറയുന്നതു ഏറ്റുപിടിക്കുന്ന മാധ്യമ കൂറകളെയും അംഗീകരിക്കാന്‍ വയ്യ..

ഇന്നു സന്ദീപ് ജീവിച്ചിരുന്നെങ്കില്‍ ആ തന്തയുടെ മുഖത്ത് കാറി തുപ്പിയിരുന്നെനെ..സഖാവ് അച്ചുതാനന്ദനും തന്‍റെ ജീവന്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച വെക്തിയാണ്.തോക്ക് പിടിക്കുന്നത്‌ മാത്രമല്ല രാജ്യസ്നേഹം.അടിയും ഇടിയും കുറെ സഹിച്ച മഹാനാണ് വി.എസും..
ഇന്നു തന്‍റെ 85 വയസ്സിലും അദ്ദേഹം കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത്..സന്ദീപ് മരിച്ചിട്ട് എത്ര കേന്ദ്ര മന്ത്രിമാര്‍ വന്നു..പ്രധാനമന്ത്രിയോ,പ്രസിഡണ്ടോ വന്നോ..ആ ആക്രമണങ്ങളില്‍ മരിച്ചതും സന്ദീപ് മാത്രമല്ല.നൂറ്റിതൊണ്ണൂറ്റിഅഞ്ചുജീവനാ അവിടെ പൊലിഞ്ഞത്.

ഗള്‍ഫില്‍ പോകാന്‍ വന്ന ഒരു മലയാളി യുവാവും അച്ഛനും,താജിന്‍റെ ഒരു മാനേജര്‍ മലയാളി..ഇവിടെയൊന്നും സഖാവ് പോയോ..??അതിനര്‍ത്ഥം അദ്ദേഹം സന്ദീപിന് അത്രയും പ്രാധ്യാന്യം കൊടുത്തു എന്നത് തന്നെയാണ്.വേണമെങ്കില്‍ ഒരു ഉദ്യോഗസ്ഥനെ അയച്ചു തന്‍റെ കടമകളില്‍നിന്നു ഒഴിഞ്ഞു നില്‍ക്കാമായിരുന്നു.അവിടെ നേരിട്ടു ചെന്നത് സന്ദീപിന്‍റെ മരണത്തില്‍ സഖാവിനും കേരളത്തിനുമുള്ള വിഷമം അറിയിക്കാനാണ്.ഒരുപട്ടിയും വരണ്ട എന്ന് പറഞ്ഞ ഒരുത്തനോട്‌ പറയാന്‍ പറ്റിയ ഏറ്റവും കുറഞ്ഞ മറുപടി മാത്രമെ അദ്ദേഹം പറഞ്ഞുള്ളൂ..പിന്നെ ഉണ്ണികൃഷ്ണന് എന്താണ് വേണ്ടത്..സഖാവിനെ തൂക്കിലിടണോ??ഇന്ത്യയില്‍ കരിമ്പൂച്ചകള്‍ വേറെയും പലപ്പോഴും മരിച്ചിട്ടുണ്ട്.പക്ഷെ അവരുടെ അപ്പന്മാര്‍ക്ക് ഇങ്ങനെ വട്ടിളകിയില്ലായിരുന്നു..

മകന്‍റെ മരണം കൊണ്ടുതന്നെ ആവശ്യത്തില്‍ കൂടുതല്‍ പബ്ലിസിറ്റി കിട്ടിയില്ലേ...??ഇനിയും കൂടുതല്‍ സ്റ്റാര്‍ ആവാന്‍ ഇത്തരം കൂതറ ട്രിക്ക് മോശമാണ് കൃഷ്ണാ.

നിങ്ങളുടെ ജല്‍പനങ്ങള്‍ കേട്ടിട്ട് സഹതാപം തോന്നുന്നു..
സന്ദീപ് നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്..താങ്കളുടെ അപ്പന്‍ മലയാളികളുടെ അപമാനവും..കൂടെ ചില മാധ്യമ കൂറകളും.സഖാവ്..താങ്കള്‍ ചെയ്തത് തീര്‍ച്ചയായും ശരിയാണ്.അല്പം കുറഞ്ഞു പോയില്ലേ എന്നതുമാത്രം ആണ് സംശയം..

വിന്‍സ് said...

പരട്ട...കി കി കി കി

കനല്‍ said...

ഒരു പട്ടികളും വരണ്ടാ എന്ന അഭിപ്രായത്തിന്. താങ്കള്‍ വീരജവാന്റെ പിതാവായി പോയി അല്ലെങ്കില്‍ ഈ പട്ടികള്‍ തിരിഞ്ഞു നോല്‍ക്കില്ലാ എന്ന അര്‍ത്ഥത്തിലല്ലേ വി എസ് സംസാരിച്ചത്.

എന്താ ഈ അര്‍ത്ഥത്തില്‍ ആ പറഞ്ഞതിനെ വ്യാഖ്യാനിച്ചുകൂടെ?

Rejeesh Sanathanan said...

“മുഖ്യമന്ത്രിയും മന്ത്രിമാരുമനുശോചിച്ചില്ലാ എന്നു പറയുന്നവര്‍ ഈ ലിങ്ക്
ഒന്നു നോക്കൂ.“

അനുശോചിച്ചു.അനുശോചിച്ചു. എപ്പോള്‍........ചിതയും കെട്ടടങ്ങിയിയിട്ടോ......

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

15 ലക്ഷം ഏത് പട്ടിതന്നാലും കുഴപ്പമില്ല.

കവിതാ കാര്‍ക്കറെക്ക് ഒരു സല്യൂട്ട്.
(മോഡിയുടെ ഒരു കോടി വേണ്ട എന്നു പറഞ്ഞതിന്)

ഒപ്പം സന്ദീപിനും(ഉണ്ണികൃഷ്ണനില്ല) മറ്റ് രക്തസാക്ഷികള്‍ക്കും.