Sunday, December 14, 2008

സുന്ദരികളുടെ ലോകം

ചുമ്മാ ഇതിരിക്കട്ടെ. സമ്മാനമായിട്ടല്ല, മെനക്കെട്ടു പങ്കെടുത്തതിനുമല്ല. എന്നാലും ‘മിസ്സ് വേള്‍ഡി’യാകാന്‍ മത്സരിച്ച എല്ലാര്‍ക്കും വേണ്ടി.... മദര്‍ തെരേസ മരിച്ചു കഴിഞ്ഞശേഷം നടന്ന മത്സരത്തില്‍, അന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും സ്വാധീനിച്ച വ്യക്തിയാര് എന്ന ചോദ്യത്തിന് മദര്‍ തെരേസ എന്നുത്തരം പറഞ്ഞ് സമ്മാനം അടിച്ചെടുത്ത കൊച്ചു കള്ളിയെ മനസ്സിലോര്‍ത്ത്കൊണ്ട് സമര്‍പ്പിക്കുന്നു.

Friday, December 12, 2008

പെണ്ണും ആത്മഹത്യയും പിന്നെ ഞാനും...!

ഇതു ഇന്നു രാവിലെ എനിക്കു ഫോര്‍വേര്‍ഡ് ചെയ്തു കിട്ടിയ മെയില്‍ ആണ്. നിങ്ങളില്‍ ചിലര്‍ ഇതു കണ്ടുകാണും. ഇതിന്റെ കൂടത്തില്‍ കിട്ടിയ എല്ലാം എനിക്കു പ്രസിദ്ധീകരിക്കാന്‍ എനിക്കാവില്ല. അതുപോലെ തന്നെ പേര്, തിരിച്ചറിയാനുള്ള മറ്റടയാളങ്ങളും ഞാന്‍ ഡിലീറ്റ് ചെയ്യുന്നു.

ഇനി കത്ത് വായിക്കുക

I deserve It

My name is Arun . May I request a few seconds your precious time to know a little about me. I am married and was having a pleasant marriage life with my wife and two kids. From my childhood itself I was a very reserved person. Not having much friendship even in college days. I was not aware much about the internet world. One day accidentally I entered chat world and I happened to chat with XXXXXX. You all know her. Your MCA friend. The most unfortunate moment in my life. Gradually it become a very close friendship and then a physical relation. I am working as a senior engineer in Kuwait for a UK Based company and drawing $8200/ monthly since Nov'2005.. I forgot my family and the kids. We met on Dec 2006 first and we stayed at Cochin Taj Hotel for 10days. That time I gifeted her laptops and digital camera. All her MCA friend know she stared in Taj with a cousin and family. But Taj record will sasy it only me and her. She wanted me to marry her. We went to Guruvayur temple, and in one hotel I put the Thali on her.. She always used to say she cannot live with me. Orelse she will die.

Daily we used to talk hours and hours. You feel it is a lie. Since I am working in Kuwait Border, I have both Saudi (0966506XXXXXX) and Kuwait(0096566XXXXXX) Number. Her idea mobile 99472XXXXX bill was always more than 20,000/- month which I used to pay through online account (Check just the last month Bill attached,this happens from last two year). Only to call me in night she have one more Wodaphone number (97459XXXXX) a prepaid connection. You can check with cochin store at pathanamthitta, how much mone she pay there for paying recharging. It was always more than 15000 per month.



 

 
An entirely dream world for me. When my wife and parents came to know about this I least cared. She and my parents called XXXXX and her parents and was begging for to stop the relation. But XXXXX always used to say if I am not there, she will not be in this world. We met stayed together in Hotel Taj (02 Times), Hotel Abad Plaza at Ernakulam many times. Then she wanted to come to Kuwait. I brought her to Kuwatit and Bahrain for 15 days. I was in a dream world. For such trips,  she always used to tell her home, she is doing online job with XXXXXX Software's at Trivandrum(0471XXXXXXX) where she did her MCA project work. Check with XXXXXX, whether any  XXXXXXXX ever worked there. Laptop, Camera, dresses, whatelse even TVs, mobole phones not only to her, but to her father, brother. My SBT NRE account will say how much money I was sending to her SBT bank account. Then at last even gold for her around 70 pavan from Bhima jewellay Ernakulam. The payment was through my credit cards. She was studying by bank loan. Even I had to pay that.
 
At last time has come. Now she wanted to marry XXXX,  whom she is in love since 08 years, while she already married me without any records.  Now for her family and she wanted to get rid off me,
 
Now I understand that reality that it was a planned love drama played by her  with me. Of course I cannot marry her but the sudden change in her nature as if she never knows any arun. Just last aug'08 I had to come here and take her to XXXXXX Hospital at Ernakulam as  her blood group is  hepatitis B. Gastrilogy Surgen Dr.XXXXX took all the test and he knows who brought her to the hospital
 
Their main intention was my money. They claim I am a coward running behind girls.  Check her bank account in SBT. Check where from she purchased all the  gold and who paid for it.   The total money I spend for her  for gold, phone calls, house electronics in last three year is more than 30 Lakh. Won't believe.
 
 
I got the punishment for betraying my family. I am not worried about the money. But the cheating. Believed whatever she told me.  Few of her friends during MCA and project work at trivandrum definitely know that she used to talk for hours in night. She used to tell everybody that it is XXXXX. But it was me.  A few photos are here, otherwise you won't believe I knowme.
 
 Now I won't deserve to stay in this world. I can't. Totally cheated. Mentallay, pysically.
 
 She will have a happy marriage life I know. Only my small kids will become orphans.
 
By the time you read this I wont be in this world.
 
 But please do call her on 0468 XXXXXX. Please do call her and convey the best regards for her marriage.
 
Only one question, when I was having a very pleasant life with my family till I met her, am I the only one culprit for my kids fate????

Wednesday, December 10, 2008

പടക്കങ്ങള്‍ പൊട്ടൂന്നത്!

ഇന്ത്യയുടെ ഭൂപടത്തിന്റെ ഒരു പ്രത്യേകത പറയാമോ ആര്‍ക്കെങ്കിലും? ആ ഒരു പ്രത്യേകത കൊണ്ടാണ് ഇടയ്ക്കിടയ്ക്ക് കണ്ട ആസാമിമാരെല്ലാം വന്ന് ബോംബേയിലും അഹമ്മദാബാദിലും ബാംഗളൂരുമൊക്കെ വന്ന് അഞ്ചാറ് പടക്കം പൊട്ടിച്ചേച്ച് പോകുന്നത്! സത്യമായിട്ടും!

കണ്‍ഫ്യൂഷനായോ?

എന്നാ ഒരുകാര്യം ചെയ്യ്. മാപ്പുള്ളവരൊക്കെ മാപ്പുപറഞ്ഞേ, അല്ല മാപ്പു തുറന്ന് അങ്ങ് നിവര്‍ത്തിയിട്ടേ. അന്നിട്ട് ഇന്ത്യേലോട്ടൊന്ന് സൂക്ഷിച്ച് നോക്കിക്കേ. ഇനി പറ, ഈശോമിശിഹാ കുരിശേക്കിടക്കുന്ന ഒരു ലുക്കില്ലേ ആ ഷേപ്പിന്. കൈ രണ്ടും വിരിച്ചുപിടിച്ച് നെഞ്ച് അങ്ങ് തള്ളിപ്പിടിച്ച്, എല്ലാരും എന്റെ നെഞ്ചത്തോട്ട് കേറിക്കോ കേറിക്കോ എന്നും പറഞ്ഞോണ്ട് നമ്മടെ രാജ്യം വിശാലമായിട്ട് അങ്ങ് പരന്നുകിടക്കുവല്ലേ... അപ്പൊ അതുകാണുന്നവനൊക്കെ പൂരപ്പറമ്പില്‍ പൊട്ടാതെ കിടക്കുന്ന ഓലപ്പടക്കവും ഗുണ്ടുമെല്ലാം ചൊമന്നോണ്ട് ഇങ്ങ് പോരും, ചുമ്മാ പൊട്ടിച്ചുകളിക്കാന്‍. ഇവിടെയാകുമ്പോള്‍ രാജ്യത്തിന്റെ കിടപ്പിന്റെ ഷെയ്പ്പിന്റെ(ഹെന്റമ്മോ എന്താ എന്റെ ശൈലി!) ചൂരടിച്ചിട്ടായിരിക്കും പോലീസും കണ്ടകണച്ചാദി സെക്യൂരിറ്റീസി ഫോഴ്സുമെല്ലാം അങ്ങനെ വരുന്നവമ്മാരെയെല്ലാം സന്തോഷത്തോടെ കണ്ടില്ലെന്ന് നടിച്ചോളുകയും ചെയ്യും! ഇതൊക്കെ വായിച്ചിട്ട് കലിപ്പുമൂക്കുന്നവര്‍ തുടര്‍ന്നുവായിക്കുക്ക. എനിക്ക് ഉണ്ടായിട്ടൊള്ള ചില അനുഭവങ്ങള് പറയാം. കലിപ്പൊക്കെ ആവിയായി ഏഴാം സ്വര്‍ഗ്ഗം പൂകിക്കോളും, ചെലപ്പൊ കലിച്ചവനും!

കാലം 2003 ഏതോ ഒരുമാസം. ഡെല്‍ഹിക്ക് പോകാനുള്ള അനിയനെയും കൊണ്ട് ഞാന്‍ ബാംഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍ ചെല്ലുന്നു. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ഫ്ലൈറ്റ്. അവനെ പറപ്പിച്ചേച്ചിട്ട് എനിക്ക് മഡിവാളയില്‍ ചെന്ന് നാട്ടിലേക്ക് തെറിക്കാനുള്ളതാണ്. അതുകൊണ്ട് രണ്ട്പേരുടെയും കയ്യില്‍ ഓരോ ബാഗുമുണ്ട്. പിന്നെ അവന്റെ കയ്യില്‍ എക്സ്ട്രാ ആയിട്ട് ഒരു കീബോര്‍ഡും. കയ്യില്‍ ടിക്കറ്റുള്ളതുകൊണ്ട് അവനും മുപ്പതു രൂപായുടെ പാസ്സെടുത്ത് ഞാനും എയര്‍പ്പോര്‍ട്ടിന്റെ ഉള്ളില്‍കേറി. അവിടെ ഗ്രൌണ്ട് ഹാന്‍ഡിലിങ്ങ് ഡൊമസ്റ്റിക്കിന് ഓരോ വിമാനക്കമ്പനിയും അപ്നാ അപ്നാ ആണെന്നുതോന്നുന്നു. എതായാലും അവനുപോകാനുള്ള ഡെക്കാന്റെ സ്കാനിങ്ങ് യെന്ത്രത്തിന്റെ മുന്‍പിലുള്ള ക്യൂവില്‍ അവന്‍ കയറിപ്പറ്റി, അവന്റെ സൈഡിലായി ഞാനും നിന്നു. അവന്റെ ഊഴമായപ്പോള്‍ അവന്‍ ബാഗ് ആ യെന്ത്രത്തിന്റെ ഉള്ളിലേക്ക് തള്ളിക്കൊടുത്തു. കീബോര്‍ഡ് കയ്യിലും പിടിച്ചു. അതിന്റെയിടക്ക് കിടിലന്‍ പെമ്പിള്ളാരെയൊക്കെ(എയര്‍പ്പോര്‍ട്ടല്ലേ) വായിനോക്കി ഞാനും എന്റെ ബാഗും അവിടെ വെച്ചിരുന്ന ബാരിക്കേഡിന്റെ ഓട്ടയില്‍ക്കൂടി അകത്ത് കടന്നിരുന്നു. ബാഗിനു ഭാരം കൂടിയപ്പോള്‍ നിലത്തോട്ടും വെച്ചു. പരിശോധന കഴിഞ്ഞപ്പോള്‍ ചേട്ടാ എന്നാ പോകാമെന്നു പറഞ്ഞ് അവന്‍ മുമ്പോട്ടു നടന്നു. അവന്റെ കൂടെ ഞാനും. അപ്പൊഴാണ് എന്റെ ബാഗിലൊരു പിടി. പിടിയുടെ അങ്ങേയറ്റത്ത് എയര്‍പ്പോര്‍ട്ട് സെക്യൂരിറ്റിയും. എടാ എനിക്ക് ബാഗുമായിട്ട് കേറാന്‍മേലായിരിക്കും, എന്നാ ഞാന്‍ വെളിയില്‍ നിക്കാം എന്ന് ഞാന്‍ അനിയനോട് പറഞ്ഞുതീരുന്നതിനു മുന്‍പ് സെക്യൂരിറ്റിയണ്ണന്‍ അവന്റെ മനോഹരമായ കൈകൊണ്ട് ഒരു മനോഹരമായ ടാഗ് എന്റെ ബാഗിനും വെച്ചുതന്നു! ഒരു സ്കാനിങ്ങും കൂടാതെ! എന്നാപ്പിന്നെ എന്തിനാ കുറക്കുന്നതെന്നാലോചിച്ച് ഞങ്ങളു രണ്ട്പേരും അവിടെയൊരു കോഫിയൊക്കെ കുടിച്ച് വായ്നോട്ടം പൂര്‍വാധികം ശക്തിയോടെ തുടരുന്നതിന്റെയിടയില്‍ എന്റെ മനസ്സില്‍ക്കൂടെ ഒരു ചില്ലിങ് തോട്ട് ചുമ്മാ കടന്നുപോയി. അപ്പൊ വല്ലോനും ബോംബുമായിട്ടു വന്നാല്‍? അല്ലേപ്പോട്ടേ അഞ്ചാറുകിലോ മയക്കുമരുന്നായാലോ? യോഗമുണ്ടെങ്കില്‍ കൂളായി അകത്ത് കടക്കാം. ഇനി യോഗമില്ലെങ്കിലും കുഴപ്പമില്ല. അവിടെയുള്ളത് മൊത്തം രണ്ട് സെക്യൂരിറ്റിയാണ്, തോക്കുമ്പിടിച്ച്. അവമ്മാര്‍ അരിപ്പപ്പരുവമാകാന്‍ വല്ല്യ ടയിം ഒന്നുംവേണ്ട! എങ്ങനെയുണ്ട് അനുഭവം നംബര്‍ വണ്‍?

ഇതാ അടുത്തൊരു അനുഭവം. ഇതും എയര്‍പ്പോര്‍ട്ട് അനുഭവം തന്നെ. 6 മാസം മുന്‍പ് ഞാന്‍ അവുധി കഴിഞ്ഞ് ഇങ്ങോട്ട് മടങ്ങിപ്പോരുന്നു. അഹമ്മദാബാദ്, ബാംഗ്ലൂര്‍ സ്ഫോടങ്ങള്‍ക്ക് തൊട്ട്ശേഷം. ചെന്നൈ എയര്‍പ്പോര്‍ട്ടില്‍ നിന്നാണ് യാത്ര. ചെക്ക്-ഇനും കഴിഞ്ഞ് ബോര്‍ഡിങ്ങ് പാസ്സുമായി, ക്യാരി ഓണ്‍ ബാഗേജിന്റെ സ്ക്രീനിങ്ങിനായി നില്‍പ്പായി. മുന്‍പിലുള്ള യാത്രക്കാര്‍ ഓരൊരുത്തരായി തങ്ങളുടെ ബാഗ് സ്കാനിങ് മെഷീനിലേക്ക് തള്ളിവിടുന്നു പിന്നെ മെറ്റല്‍ ഡിക്റ്ററ്റര്‍ പരിശോധനയ്ക്ക് നിന്നുകൊടുക്കുന്നു. മുന്‍പില്‍ അത്യാവശ്യം നല്ല ക്യൂവുണ്ട്. സമയം പോകാന്‍ ഞാന്‍ ചുറ്റുമൊന്ന് കണ്ണോറ്റിച്ചു. നിരാശപ്പെടുത്താതെ കണ്ണ് കൃത്യമായിട്ട് ഒരു കളറില്‍തന്നെ ചെന്നുടക്കി. പക്ഷെ, കളര്‍ കാക്കിയാണെന്നു മാത്രം. വനിതകളെ പരിശോധിക്കാന്‍ നില്‍ക്കുന്നവള്‍. തല്‍ക്കാലം വനിതകളൊന്നുമില്ല. അതുകൊണ്ട് കിളി വിശ്രമത്തിലാണ്. വിശ്രമവേളകള്‍ വിനോദപ്രദമാക്കാനായിരിക്കും തന്റെ ചുറ്റും നില്‍ക്കുന്ന കാക്കികളോട് മുടിഞ്ഞ വാചകവും ഫിറ്റുചെയ്യുന്നുണ്ട് കിളി, അതും രാഷ്ട്രഭാഷയില്! പക്ഷെ എന്നെ ചുമ്മാ ഞെട്ടിച്ചത് അതൊന്നുമല്ല. കിളിയോട് കത്തിവെക്കുന്ന ഒരു കാക്കി ആ പോകുന്ന യാത്രക്കാരുടെ ബാഗുകള്‍ സ്കാന്‍ ചെയ്യുമ്പോള്‍ സ്ക്രീനില്‍ കണ്ണും നട്ടിരിക്കണ്ടവനാണ്. അവനതാ കറങ്ങുന്ന കസേരയിലിരുന്നു കറങ്ങിക്കളിക്കുന്നു. ദോഷം പറയരുതല്ലോ, രണ്ട് മൂന്നു ബാഗിന് ഒന്ന് എന്ന രീതിയില്‍ അവന്‍ മുറ്റു ഗൌരവത്തില്‍ സ്ക്രീനില്‍ ഒന്ന് കണ്ണോടിക്കുന്നുണ്ട്. ഞാന്‍ എന്റെ മുന്‍പില്‍ ഉള്ളവരെ നോക്കി. മിക്കവരും പ്രായമുള്ളവര്‍ തന്നെ. ഒരു ‘പാക്ക്’ ലുക്കുള്ളവനെയൊന്നും കാണുന്നില്ല, അത്രയും സമാധാനം! ഒന്നോര്‍ക്കണം വിമാനത്തേല്‍ കേറുന്നതിനു മുന്‍പുള്ള ഒരേയൊരു ബാഗ്ഗേജ് ചെക്കിങാണ് അവന്‍ അവന്റമ്മേക്കെട്ടിക്കാനായിട്ട് നിസ്സാരമായി തള്ളിവിടുന്നത്! എപ്പടി?

വാല്‍: കളര്‍ പീസായിരുന്നു!

ഇനി ട്രെയിനില്‍ക്കേറാം. ഇതും 6 മാസം മുന്‍പത്തെ കഥതന്നെ. തുടങ്ങുന്നത് ചെന്നൈയിലും അവസാനിക്കുന്നത് കോഴിക്കോടും. നാടു മുഴുവന്‍ സ്ഫോടങ്ങളുണ്ടായി നടുങ്ങി നില്‍ക്കുന്ന സമയം. ഭീകരന്മാര്‍ "BACK" ഇനു ഫുള്‍ഫോമുണ്ടാക്കാന്‍ നടക്കുവാണെന്ന് ‘വിശ്വസനീയ’ കേന്ദ്രങ്ങളായ ‘യെസ് എം എസ്സ് കേന്ദ്രങ്ങള്‍’ മുന്നറിയിപ്പുകൊടുക്കുന്നതുകൊണ്ട് ചെന്നൈ റെയില്‌വേ സ്റ്റേഷനില്‍ നല്ല സെക്യൂരിറ്റിയായിരുന്നു. സ്റ്റേഷന്റെ മെയിന്‍ ഗേറ്റില്‍ അഞ്ചാറു ബെഞ്ച് നിരത്തിയിട്ട് സീആര്‍പീഎഫുകാര്‍ ബാഗു പരിശോധന നടത്തുന്നണ്ട്. റാന്‍ഡമായിട്ടാണ് പരിശോധന(എന്താണോ അതിന്റെ ക്രയിറ്റീരിയ? അല്ലാ, റാന്‍ഡത്തിനെന്തിനാല്ലേ ക്രൈറ്റീരിയ?). എന്റെ ബാഗും കൂട്ടത്തില്‍ പരിശോധിച്ചു. ചെന്നൈ സ്റ്റേഷനില്‍ വന്നിട്ടുള്ളവര്‍ക്കറിയാം മുന്‍വശത്തുകൂടിയല്ലാതെ ഇടത്തെവശത്തുള്ള ഗേറ്റില്‍ക്കൂടിയും അകത്തു കടക്കാം. അവിടെ രണ്ട് ബെഞ്ച് കിടപ്പുണ്ട്. പോലീസിനെയൊന്നും കാണുന്നില്ല. കാപ്പി കുടിക്കാന്‍ പോയതായിരിക്കും!

കോഴിക്കോട് ഭാര്യവീട് സന്ദര്‍ശനമൊക്കെ കഴിഞ്ഞ് ഞാന്‍ തിരിച്ച് ചെന്നൈയ്ക്ക് പോരാന്‍ ഇറങ്ങിയതായിരുന്നു. ബസ്സിനു കെയെസ്സാര്‍ട്ടീസീ സ്റ്റാന്റില്‍ വന്നെറങ്ങിയപ്പോള്‍ ബസ്സുകളൊക്കെ കേറിച്ചെല്ലുന്ന മുറയ്ക്ക് പിടിച്ചിടുന്നു. അകത്തേയ്ക്ക് കേറുന്നതല്ലാതെ ഒരൊറ്റ ബസ്സും പുറത്തേയ്ക്ക് പോകുന്നില്ല. അവിടെ നില്‍ക്കുന്ന ആളുകളുടെ മുഖത്തൊക്കെ ടെന്‍ഷന്‍. എന്താണ് സംഭവം എന്ന് അവിടെക്കണ്ട ഒരു മുഖത്തോട് ചോദിച്ചു. ബോംബ് ഭീഷിണിയാണ്.അനോണിമസ് കോള്‍ വന്നത്രെ. പോലീസ്സുകാര്‍ ഓരോ ബസ്സും പരിശോധിക്കുന്നു. "BACK" ലെ ‘സീ’ പെന്‍ഡിങ്ങല്ലേ. ചെന്നൈ യാത്ര ഒറ്റയ്ക്കല്ലായിരുന്നു. കൂടത്തില്‍ പോരുന്നവന്‍ സ്റ്റാന്റില്‍ കണ്ടേക്കാന്നാണ് പറഞ്ഞിരുന്നത്. പക്ഷെ അവനെ അവിടെയെങ്ങു കാണാത്ത്തുകൊണ്ട് മൊബൈലില്‍ വിളിച്ചു. അന്നേരമാണ് അവന്‍ പറയുന്നത് അവന്‍ വരുന്നില്ലന്ന്. അവനെ വീട്ടില്‍നിന്ന് വിടില്ല. എല്ലാവര്‍ക്കും പേടി. യാത്ര മാറ്റിവെക്കാന്‍ അവന്‍ എന്നെയും ഉപദേശിച്ചു. നല്ല പേടി തോന്നിയെങ്കിലും യാത്ര മാറ്റാന്‍ പറ്റുന്നതല്ലായിരുന്നു എന്റെ അവസ്ഥ. പിന്നത്തേക്ക് ടിക്കറ്റ് കിട്ടുമോ എന്നുള്ള സംശയം, ഓഫീസിലെ അവസ്ഥ, അങ്ങനെ പലതും എന്നെ ആ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതനാക്കി. ഏതായാലും ഉള്ളില്‍ അപാരമായ പേടിയോടെ തന്നെ ഓട്ടോയില്‍ റെയില്‍‌വേ സ്റ്റേഷനില് ചെന്നിറങ്ങി. പക്ഷെ, ചെന്നെറങ്ങിയപ്പോള്‍ അത് വേറെ ഏതെങ്കിലും സ്ഥലത്തെ സ്റ്റേഷനായിട്ടാണ് എനിക്ക് തോന്നിയത്. കാരണം അവിടെ പരിശോധന പോയിട്ട് ഒരു പോലീസിനെപ്പോലും കാണാനില്ല!

.................

ഒരു ജോലിചെയ്യുന്നവന്‍ അതെന്തായാലും നേരേചൊവ്വേ ചെയ്താല്‍ മതി നമ്മുടെ രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളും തീരാന്‍, ഭീകരവാദമുള്‍പടെ! പോലീസുകാരന്‍ നൂറു ശതമാനം പോലീസാവട്ടെ, ഭരണാധിപന്‍ നൂറു ശതമാനന്‍ ഭരിക്കുന്നവനും!

Saturday, December 6, 2008

ലാല്‍ജോസിന് ഒരു അടഞ്ഞ കത്ത് !

പ്രിയ ലാല്‍ജോസ് ,




























സ്നേഹത്തോടെ,
നിഷാന്ത്.

Tuesday, December 2, 2008

വിയെസ്സിന്റെ പട്ടി?

എന്താ നിയമസഭയിലെ ബഹളം! പ്രതിപക്ഷത്തിന്റെ ആവേശത്തീക്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു അവിടെ! മാധ്യമങ്ങളുടെ വക ക്രോസ്സ് വിസ്താരം പുറത്ത്.
വിയെസ്സും കേരളാ സര്‍ക്കാരും കാണിച്ച പോക്രിത്തരമെന്താണെന്നു മാത്രം എത്ര ആലോചിചിട്ടും മനസ്സിലാകുന്നില്ല. ശരിയാണ് മേജര്‍ സന്ദീപ് രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞിട്ട് കേരളാ സര്‍ക്കാര്‍ ഒരു അനുശോചനക്കുറിപ്പു പോലും ഇറക്കിയില്ല. പക്ഷേ തെറ്റ് മനസ്സിലാക്കി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ട് ആ വീട്ടില്‍ ചെന്നില്ലേ. വീട്ടില്‍ വരുന്ന ഒരാളോട് - ശത്രുവാണെങ്കില്‍പ്പോലും - പെരുമാറണ്ട രീതിയിലാണോ സന്ദീപിന്റെ പിതാവ് പെരുമാറിയത്? മാത്രമല്ല, ഒരു സംസ്ഥാനത്തിന്റെ പരമാധികാരി ഒരു ബഹുമാനവും അര്‍ഹിക്കുന്നില്ലേ?
ഓക്കെ, അതുകഴിഞ്ഞു. വിയെസ്സ് എന്താപറഞ്ഞത്? ഇതൊന്നു കേട്ടുനോക്കുക, എന്നിട്ട് നിങ്ങള്‍ത്തന്നെ പറ. അങ്ങേര്‍ പറഞ്ഞതിന് എന്താകുഴപ്പം? സന്ദീപിന്റെ വീടല്ലായിരുന്നുവെങ്കില്‍ ഒരുപട്ടിപോലും ആവിടെ പോകില്ലായിരുന്നുവെന്ന്. എന്താ സത്യമല്ലേ? ഇനി വിവാദം വിയെസ്സ് പട്ടിയെന്ന് പറഞ്ഞിട്ടാണോ? എന്താ ഒരു മുഖ്യമന്ത്രിക്ക് പട്ടിയെന്ന് പറയാന്‍ പാടില്ലേ?

Tuesday, November 4, 2008

ഒബാമ തന്നെ

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ ബാരക് ഒബാമയ്ക്ക് വിജയം. ഇല്ലിനോസ് സ്റ്റേറ്റില്‍ നിന്നുള്ള ഡെമോക്ക്രാറ്റ് സെനറ്ററാണ് അദ്ദേഹം. അരിസോണ സെനറ്ററും റിപ്പബ്ലിക്കനുമായ ജോണ്‍ മക്കെയ്നെയാണ് ഒബാമ പരാജയപ്പെടുത്തിയത്.

Move mouse over the map




പലതരത്തിലും ചരിത്രം രചിച്ച വിജയമാണ് ഒബാമയുടേത്. ആദ്യമായാണ് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ അമേരിക്കയുടെ പരമാധികാരിയാകുന്നത്. അതോടൊപ്പം ‘സ്മിത്തി’ന്റെയും ‘ജോണി’ന്റെയും നാട്ടില്‍ ബാരക് ഹുസ്സൈന്‍ ഒബാമ എന്ന പേര് ‘വില്‍ക്കാച്ചരക്കാ’കുമോയെന്ന് പലരും സംശയിച്ചിരുന്നു.

ഡെമോക്രാറ്റിക് പ്രൈമറിയില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയും സെനറ്ററുമായ ഹില്ലാരി ക്ലിന്റണെ പരാജയപ്പെടുത്തിയാണ് ഒബാമ നാഷണല്‍ ഇലക്ഷന് മത്സരീക്കാന്‍ യോഗ്യത നേടിയത്.

അമേരിക്കയെ അകത്തും പുറത്തും ഊരാക്കുടുക്കുകളില്‍കൊണ്ടെ ചാടിച്ച ബുഷിന്റെ ഭരണത്തില്‍ പൊറുതിമുട്ടിയ ഒരു ജനതയുടെ പ്രതികാരമായും ഒബാമയുടെ ഈ വിജയത്തെക്കാണാം.

തീര്‍ത്തും നിരാശ്ശരായ ഒരു ജനതയുടെ പ്രതീക്ഷയാണ് ഇന്നിപ്പോള്‍ ഒബാമ. അദ്ദേഹത്തിന് ആ പ്രതീക്ഷകളെല്ലാം നിറവേറ്റാന്‍ സാധിക്കട്ടെ! അഭിനന്ദനങ്ങള്‍ ഒബാമ, അഭിനന്ദനങ്ങള്‍!

പക്ഷെ, ജനങ്ങള്‍ ഇത്രയും വെറുത്ത ഒരു പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് ഇത്രയും നല്ല പോരാട്ടം കാഴ്ചവെച്ച മക്കെയ്നും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. അദ്ദേഹം ത്ന്റെ പ്രായത്തെപ്പോലും(77 വയസ്സ്) നിഷ്പ്രഭമാക്കുന്ന പോരാട്ടമാണ് നടത്തിയത്. ചിലയിടങ്ങളില്‍ ഒബാമയെ നന്നായി ഒന്നു വിറപ്പിച്ചുവിടാന്‍ പോലും പറ്റി!
My Salute to You Mr.McCain!

Wednesday, August 20, 2008

കോടിക്കണക്കിനു രൂപാ!

കേരളത്തില്‍ നടന്ന പണിമുടക്കില്‍ ടെക്നോപാര്‍ക്കിന്റെ മെയിന്‍ ഗേറ്റില്‍ പണിമുടക്കനുകൂലികള്‍ ധര്‍ണ നടത്തി ജീവനക്കാരെ തടഞ്ഞു. പിന്നീട് പോലീസ് വന്ന് സമരക്കാരെ നീക്കം ചെയ്തതിനു ശേഷമാണ് അവര്‍ക്ക് അകത്ത് പ്രവേശിക്കാനായത്! ടെക്നോപാര്‍ക്കിലെ കമ്പനികളിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നെങ്കില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചേനെ.
- മനോരമ ന്യൂസ്

ശരിക്കും???

ഹൊ, ഭയങ്കരം തന്നെ!!!

Wednesday, April 16, 2008

ശ്വസിക്കുന്ന, മുള്ളുന്ന വണ്ടി!

പെട്രോളിന്റെ വില റോക്കറ്റുപോലെ(ഇന്ത്യ പണ്ടു വിട്ടിരുന്നപോലെയല്ല) കുതിച്ചികേറുമ്പോള്‍ ചങ്കിനു വേദന വന്നിരുന്ന കാലം കഴിയാന്‍ പോകുന്നു! വ്യവസായിക അടിസ്ഥാനത്തിലുള്ള പെട്രോളു വേണ്ടാത്ത ആദ്യത്തെ വാഹനം ഹോണ്ട പുറത്തിറക്കിയിരിക്കുന്നു. പെട്രോള്‍ വേണ്ടാത്ത, പുകയ്യില്ലാത്ത വാഹനം.

മിക്കവാറും ഇങ്ങനത്തെ വാര്‍ത്ത കേട്ടാല്‍ സാധാരണക്കാരന്റെ മനസ്സില്‍ ഓടിവരുന്ന ഒരു ചിത്രമുണ്ട്, അഞ്ചാറു കമ്പും കോലും അങ്ങോട്ടുമിങ്ങോട്ടും നീണ്ടുനിക്കുന്ന ഒരു രൂപം. അതോടിക്കുന്നവന്‍ ഒരു ഹെല്‍മെറ്റൊക്കെ വെച്ച് അതിനകത്ത് കൂനിക്കൂടിയിരിപ്പുണ്ടാവും! ആര്‍ക്കുവേണമെങ്കിലും നടന്നുതോല്‍പ്പിക്കാവുന്ന വേഗതയും.

എന്നാലിതാ, മണിക്കൂറില്‍ 100 മൈല്‍(160 km/hr) വേഗതയില്‍ പോകുന്ന, നാലുപേര്‍ക്ക് സുഖമായി ഇരിക്കാവുന്ന, എല്ലാവിധ സുരക്ഷാമാനദണ്ഢങ്ങളും പാലിക്കുന്ന വാഹനം. അതായത് നാട്ടിലൊക്കെ കാണുന്ന ഹോണ്ടാ സിവിക്കില്ലെ, അത് ഇനിമുതല്‍ പെട്രോളൊഴിക്കാതെ ഓടിക്കാന്‍ പറ്റിയാല്‍ എങ്ങനെയിരിക്കും അതുപോലെ!




അതാണ് ഹോണ്ട എഫ്സിഎക്സ് ക്ലാരിറ്റി.



ഫ്യൂവല്‍ സെല്‍ സാങ്കേതികതയാണ് അവന്റെ പ്രത്യേകത! അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിച്ച് വാഹനത്തില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന ഹൈഡ്രജനുമായി സംയോജിപ്പിക്കുന്നു. അതില്‍നിന്നുണ്ടാകുന്ന വൈദ്യുതിയാണ് വാഹനത്തിന്റെ ഇന്ധനം!

അപ്പൊ പൊകയ്ക്ക് പകരം? വെറും പച്ചവെള്ളം! പിന്നെ ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാല്‍ പിന്നെയെന്നാ കോപ്പാ കിട്ടുന്നത്!

അപ്പൊ വാഹനത്തിനുള്ളിലുള്ള ഹൈഡ്രജന്‍ തീര്‍ന്നുപോകത്തില്ലെ?

തീരും! അപ്പൊ അടുത്തുള്ള പമ്പില്‍ പോവുക, ഹൈഡ്രജന്‍ അടിയ്ക്കുക,വീണ്ടും ഓട്ടുക!

ഫുള്‍ടാങ്കടിച്ചാല്‍ 270 മൈല്‍(434 കിമി) പോകും!

എപ്പടി?


പക്ഷെ തല്‍ക്കാലം ഇതുവാങ്ങാന്‍ പറ്റില്ല. പിന്നെ ഇത്രയും നേരം ഇയാളു പറഞ്ഞുവാന്നതെന്തുവാ എന്നുചോദിക്കാന്‍ വരട്ടെ! തുടക്കമെന്ന നിലയില്‍ ഹോണ്ട ഇവനെ സതേണ്‍ കാലിഫോര്‍ണിയായിലെ ഡീലര്‍ഷിപ്പുകള്‍ വഴി ലീസിനുകൊടുക്കുന്നു (അമേരിക്കയില്‍ അങ്ങനെയൊരു പരിപാടിയുണ്ട്. ഏതുവാഹനം വേണമെങ്കിലും അതാതു ഡീലര്‍ഷിപ്പില്‍നുന്നും ലീസിനുമേടിക്കാം. അതെ പുത്തന്‍ വാഹനം തന്നെ. മാസംതോറും വാടക കൊടുക്കണം.).

അവിടങ്ങളിലൊക്കെ ഹൈഡ്രജന്‍ ഫ്യൂവല്‍ സ്റ്റേഷനുകള്‍ കമ്പനി സെറ്റപ്പ് ചെയ്യുന്നുണ്ട്.

അപ്പൊ മുള്ളുന്ന വണ്ടിയായി!

ഇനിയെന്നാ അപ്പിയിടുന്ന വണ്ടി വരുന്നെ?

ഇമേജിനു കടപ്പാട്:http://www.gtaforums.com

Friday, April 11, 2008

ഇറാക്കിലെ യാങ്കിത്തെണ്ടികള്‍!

ആയുധവും അധികാരവും കയ്യിലുണ്ടെങ്കില്‍ മനുഷ്യന്‍ എന്തു ചെറ്റത്തരവും കാണിക്കുമെന്നുള്ളതിന്റെ ഉത്തമോദാഹരണമാണീ വീഡിയോ!



പാവം ഇറാക്കികള്‍. കാതുകുത്തിയവന്‍ പോയപ്പോള്‍ കടുക്കനിട്ടവന്‍ വന്നെന്നു പറഞ്ഞപോലെയായി കാര്യങ്ങള്‍!

Friday, March 28, 2008

അപൂര്‍വ്വകാഴ്ച

ഇതാ കറുത്ത ഗൂഗള്‍!!!



Earth Hour - നോടനുബന്ധിച്ചാണ് ഗൂഗള്‍ കറുത്തുപോയത്!

Wednesday, March 19, 2008

ഉപദേശി

ദാണ്ടെ കെടക്കുന്നു!

ഫുള്ള് ബ്ലോഗും സീരിയസ്(ഒരു ക്വാര്‍ട്ടറെങ്കിലും തമാശുവേണ്ടെ???)!
ഡിങ്കനും ഉപാസനയും ഖസാക്കിനെ തുണ്ടംതുണ്ടമാക്കിക്കൊണ്ടിരിക്കുന്നു...!
‘നമതും’ വാഴുന്നത് ഇപ്പൊ ഖസാക്കില്!

ഇടിഗഡിയുടെ ബ്ലോഗില്‍ചെന്നാല്‍ അങ്ങോരുടെ അമറന്‍ ഫോട്ടോ വീണ്ടുംവീണ്ടും കാണാന്നല്ലാണ്ട് പുതിയൊരു പോസ്റ്റ്? ങേഹെ, എവടന്ന്?

വിശാലേട്ടനാണെ ഒടുക്കത്തെ പണീന്നും പറഞ്ഞ് ഒരു പുസ്തകത്തിന്റെ ഫോട്ടം അവിടെ ഇട്ടു വെച്ചിട്ടൊണ്ട്! അങ്ങേരോടൊന്നെ പറയാനൊള്ളു! പള്ളിക്കൂടത്തില്‍ പോയപ്പൊ പഠിക്കാതെ ഇപ്പൊ പുസ്തകത്തെനോക്കി നെടുവീര്‍പ്പിട്ടിട്ടൊന്നും ഒരുകാര്യോമില്ലാ!

പാവം ചാര്‍ളി! ഡിറ്റക്റ്റീവ് കളിച്ച് വശംകെടുന്നൂന്ന് പറഞ്ഞാമതീല്ലോ!

അനോണിയണ്ണനും കണ്ടകശനികളുംകൂടെ ആത്മഹത്യാവാരം കൊണ്ടാടുന്നു!

അരവിന്ദനെക്കാണാനില്ല, കൊച്ചുത്രേസ്യായെയും!(പ്ലീസ് തെറ്റിദ്ധരിക്കല്ല്!)

ഇതൊക്കെ കണ്ടുംകേട്ടും എന്റെ നെഞ്ചത്ത് പാണ്ടിലോറി കേറിയപോലെ!

അപ്പൊ അടുത്ത ബെല്ലിനു മുമ്പ് ഒന്നു റിലാക്സ് ചെയ്യാന്‍ എന്റെവക ഒരു പാട്ടും ഉപദേശവും! ശ് ശ്.... രണ്ടും എന്റെയല്ല, തല്‍കാലം കടം മേടിച്ചതാ!



BAZ LUHRMANN (ഇതു മലയാളത്തിലെഴുതാന്‍ പറ്റിയാ ഞാനാരാരുന്ന്!!!)എന്ന അണ്ണന്റെയാണ് ഐറ്റം!

ഇനി ഉപദേശം എഴുതിക്കൊടുത്താല്‍ മാത്രം സ്വീകരിക്കുന്നോര്‍ക്കുവേണ്ടി,

Ladies and Gentlemen of the class of ’08(ശരിക്കും '97 ന്നാ)
Wear Sunscreen
If I could offer you only one tip for the future,
sunscreen would be it.
The long term benefits of sunscreen have been proved by scientists,
whereas the rest of my advice has no basis more reliable than my own meandering experience
I will dispense this advice now.

Enjoy the power and beauty of your youth, oh nevermind,
you will not understand the power and beauty of your youth until they've faded.
But trust me, in 20 years you’ll look back at photos of yourself
and recall in a way you can’t grasp now, how much possibility lay before you
and how fabulous you really looked,
you are not as fat as you imagine. (പരമസത്യം!)

Don’t worry about the future, or worry, but know that worrying is as effective as trying to solve an algebra equation by chewing bubblegum.
The real troubles in your life are apt to be things that never crossed your worried mind, the kind that blindside you at 4pm on some idle Tuesday.

Do one thing everyday that scares you

Sing

Don’t be reckless with other people’s hearts,
don’t put up with people who are reckless with yours.

Floss

Don’t waste your time on jealousy, sometimes you’re ahead, sometimes you’re behind,
the race is long, and in the end, it’s only with yourself.


Remember the compliments you receive, forget the insults,
if you succeed in doing this, tell me how.

Keep your old love letters, throw away your old bank statements.(ഇതിലുണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല!)

Stretch

Don’t feel guilty if you don’t know what you want to do with your life,
the most interesting people I know didn’t know at 22
what they wanted to do with their lives,
some of the most interesting 40 year olds I know still don’t.

Get plenty of calcium.

Be kind to your knees, you’ll miss them when they’re gone.

Maybe you’ll marry, maybe you won’t, maybe you’ll have children, maybe you won’t,
Maybe you’ll divorce at 40,
Maybe you’ll dance the funky chicken on your 75th wedding anniversary
What ever you do, don’t congratulate yourself too much or berate yourself either
Your choices are half chance, so are everybody else’s.
Enjoy your body, use it every way you can, don’t be afraid of it,
or what other people think of it, it’s the greatest instrument you’ll ever own

Dance, even if you have nowhere to do it but in your own living room.

Read the directions, even if you don’t follow them.

Do not read beauty magazines, they will only make you feel ugly.

Brother and sister together we'll make it through
Someday a spirit will take you and guide you there
I know you've been hurtin, but I've been waitin' to be there for you
And I'll be there just helping you out whenever I can

Get to know your parents, you never know when they’ll be gone for good.

Be nice to your siblings, they are the best link to your past
and the people most likely to stick with you in the future.

Understand that friends come and go, but for the precious few you should hold on.
Work hard to bridge the gaps in geography and lifestyle because the older you get,
the more you need the people you knew when you were young.

Live in New York City once, but leave before it makes you hard,
Live in Northern California once, but leave before it makes you soft.

Travel.

Accept certain inalienable truths, prices will rise, politicians will philander,
you too will get old, and when you do you’ll fantasize that when you were young
prices were reasonable, politicians were noble and children respected their elders.

Respect your elders.

Don’t expect anyone else to support you. Maybe you have a trust fund,
Maybe you have a wealthy spouse; but you never know when either one might run out.

Don’t mess too much with your hair, or by the time you're 40, it will look 85.

Be careful whose advice you buy, but, be patient with those who supply it.
Advice is a form of nostalgia,
dispensing it is a way of fishing the past from the disposal, wiping it off,
painting over the ugly parts and recycling it for more than it’s worth.


But trust me on the sunscreen

Tuesday, March 18, 2008

ടീച്ചറും അനിയന്മാരും!!!

രാജീവ് ചേലനാട്ടിന്റെ ബ്ലോഗില്‍ നിന്നാണ് ഞാന്‍ അവിടെ എത്തിയതും ആ ‘വാക്ദോദ്ധരണി’ കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചതും! മറ്റൊരു ‘ശബ്ദമലിനീകരണം’ എന്നതില്‍ കവിഞ്ഞൊന്നും തോന്നിയില്ല അതു കേട്ടപ്പോള്‍ തുടക്കത്തില്‍! എന്നാലും അവര്‍ ഏതറ്റം വരെ പോകുമെന്നുള്ള ആകാംഷ എന്നെ അതു മുഴുവനും കേള്‍പ്പിച്ചു. അതിങ്ങനെ കേട്ടു കേട്ടു വന്നപ്പോള്‍ ചിരിയാണു വന്നത് ആദ്യമൊക്കെ. പക്ഷെ ആ പ്രസംഗം(അതോ അധികപ്രസംഗമൊ!) കേള്‍ക്കുന്ന ആളുകളുടെ കൈയ്യടി കേട്ടപ്പോ പേടി തോന്നി! പിന്നീടാണ് അതിന്റെ താഴെയുള്ള കമന്റുകള്‍ കണ്ടത്. ആ വിഷജല്പനത്തെ പുകഴ്ത്തിയും ഇനിയും ഇനിയും പോരട്ടെ എന്ന മട്ടിലുള്ളവ! ചിലര്‍ ഒരുപടിയും കൂടികടന്ന് അത് എല്ലാ പഞ്ചായത്തിലെയും വാര്‍ഡുകളില്‍ മൈക്കു കെട്ടിവെച്ച് കേള്‍പ്പിക്കണമെന്നുവരെ പറഞ്ഞുവെച്ചു! വേറെ ചിലവന്മരോ, സ്വന്തം അമ്മയെ വരെ തള്ളിപ്പറഞ്ഞ് ആ പെണ്ണുമ്പിള്ളയെ അമ്മയാക്കി വെച്ചു!

പക്ഷെ എനിക്കു മനസ്സിലാവാതെ പോയത് വേറൊരു കാര്യമാണ്! ഈ പാഴുബുദ്ധിയില്‍ തോന്നിയ ഒരാശങ്ക എന്നു വേണമെങ്കിലും പറയാം! രാജീവും അതിനു കമന്റിയ രാം മോഹനും പറയുന്നുണ്ട് തങ്ങള്‍ക്ക് അത് അയച്ചുതന്നത് ഓരൊ ‘അനിയന്മാ’രാണെന്ന്. അതിലുള്ള തന്റെ ആശങ്ക രാം മോഹന്‍ തന്റെ കമന്റിലൂടെ പങ്കുവെക്കുന്നുമുണ്ട്.

അതെ, അതാണ് അതുമാത്രമാണ് എന്നെ ചുമ്മാ ടെന്‍ഷന്‍ അടിപ്പിക്കുന്ന സംഭവം!

കാരണം, ആ സ്ത്രീ അങ്ങനെ പ്രസംഗിച്ചെങ്കില്‍, അതിനവര്‍ക്ക് പല കാരണങ്ങള്‍ കാണും. ഒരുപക്ഷെ അന്യമതസ്ഥരില്‍ അവര്‍ക്കേല്‍ക്കേണ്ടി വന്ന എന്തെങ്കിലും പ്രശ്നം. അല്ലെങ്കില്‍ സ്ഥാനമോ അധികാരമോ അങ്ങനെ എന്തെങ്കിലുമോ നേടാനുള്ള ദുര! ഒന്നുമല്ലെങ്കില്‍ ചുമ്മാ ഒരു രസത്തിന്! അതെന്തുമാവട്ടെ, അവരായി അവരുടെ പാടായി!

പക്ഷെ അതു ഫോര്‍വേഡ് ചെയ്തു രസിക്കുന്നവരുടെ കാര്യമൊ?

ഒരു സാമാന്യബുദ്ധിക്കു നോക്കിയാല്‍ ഈ ‘ഫോര്‍വേടന്‍’മാരില്‍ കൂടുതലും ഡിഗ്രി വരെയെങ്കിലും പോയവരും(പോയന്നെ ഞാന്‍ പറഞ്ഞിട്ടുള്ളൂ!) മദ്ധ്യവര്‍ഗ്ഗ, ‘പാല്‍പാട’ മദ്ധ്യവര്‍ഗ്ഗ സന്താനങ്ങളുമാണ്. ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കുത്തിയിരിക്കുകയും പണിയൊന്നും ചെയ്യാനില്ലാത്തതുകൊണ്ടും കിട്ടിയ പണി ചെയ്യാന്‍ അറിയാന്‍ പാടില്ലാത്തതുകൊണ്ടും മറ്റുള്ളവരുടെ മെയില്‍ബോക്സിനെ പരിപോഷിപ്പിക്കുക്ക എന്ന ഒറ്റപ്പണി മാത്രം ആത്മാര്‍ത്ഥമായിചെയ്യുന്ന ചിലവന്മാരും അതില്‍പ്പെടും! അതില്‍ ഭൂരിഭാഗവും ജനിച്ചതും വളര്‍ന്നതും കേരളത്തിലും. അതുകൊണ്ടുതന്നെ യുവജനമെന്നു പറയുമ്പോള്‍ ചോരയും നീരുമുള്ള എന്ന വിശേഷണം അപ്ലൈ ചെയ്യാന്‍ പറ്റില്ല(നീരു വേണമെങ്കില്‍ കാണും, ബ്രോയിലര്‍ പരുവമല്ലെ!).

അവര്‍ ഇത്തരം സാധനങ്ങള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ പ്രചാരം നല്‍കുന്നു? കാരണം അതില്‍ എത്രപേര്‍ക്കുണ്ട് ഒരു വര്‍ഗ്ഗീയകലാപത്തിന്റെയൊ മതവിദ്വേഷത്തിന്റെയൊ മതവിവേചനത്തിന്റെയോ(ജാതിവിവേചനമല്ല) അനുഭവം?

എത്രപേരുണ്ട് റഫീക്കിന്റെയും ബഷീറിന്റെയും ചെറിയാന്റെയും മാത്യുവിന്റെയും ഒപ്പം പഠിക്കുകയും കളിക്കുകയും ചിലപ്പൊ, കള്ളുകുടിക്കുകയും ചെയ്യാത്തവര്‍?!

ഇങ്ങനെ ഒരു ‘സുന’ രസിച്ചു കാണുകയും പ്രചുരപ്രചാരം കൊടുക്കുകയും ചെയ്യുന്നവന്‍ പിന്നെ എങ്ങനെ “വാടാ ഒരു ചായ അടിക്കാം” എന്നു ബഷീറിനോടു പറയും? അല്ല, അവനൊരു മമ്മൂട്ടിപ്പടം കാണാന്‍ പറ്റുമോ?

ആവോ, ആര്‍ക്കറിയാം!!!

ഈപ്പറഞ്ഞതുകൊണ്ട് ഹിന്ദുമാത്രം മോശവും ബാക്കി എല്ലാം നല്ലതെന്നും വരുന്നില്ല! ഇന്നു കുങ്കുമക്കുറി, നാളെ കുരിശുമാല അല്ലെങ്കില്‍ ചന്ദ്രക്കലയും താടിയും! വേഷങ്ങിളിങ്ങനെ മാറിവരും!

തിന്നിട്ട് എല്ലിനെടെ കുത്തുമ്പോ, അങ്ങനെ അല്ലെ വരൂ!!!

Thursday, January 31, 2008

“കുമാര“ സംഭവം

ബ്ഭര്‍ര്‍ര്‍ര്‍........

ഞെട്ടിയെഴുന്നേറ്റു! ഹിതെവിടുന്നാ ഈ ശബ്ദം? അലാറം അടിച്ചതാണോ? അല്ല അതിന്റെ സമയം ആയിട്ടില്ല. കിഴക്കു വെള്ള കീറിയതാണോ? അതിനു ഇനിയും നേരം വെളുത്തിട്ടില്ലല്ലൊ...

ഹു ഹും.....!

എന്തൊരു നാറ്റം!

അടുത്തു കിടക്കുന്ന പെമ്പ്രന്നോത്തിയെ നോക്കി. ഭാഗ്യം, അവള്‍ അറിഞ്ഞിട്ടില്ല! ശവം പോലെ കിടന്നുറങ്ങുന്നു.

രാവിലെ എഴുന്നേറ്റതു നന്നായി. ഇന്നു മുതല്‍ എന്നും രാവിലെ എഴുന്നേക്കണം എന്നു വിചാരിച്ചാ കിടന്നത്.


ഹൊ! ഈ വയറുകാരണം പ്രതിജ്ഞ പാലിക്കാന്‍ പറ്റി! അല്ലേലും വയറിനു വേണ്ടിയല്ലെ ഈ കോപ്രായം മുഴുവനും! അപ്പൊ അവനും ഇച്ചിരെ റിസ്ക് എടുക്കുന്നതു നല്ലതാ!

എനിക്കാണെ അങ്ങനെ വെല്ല്യ ആഗ്രഹം ഒന്നുമില്ലതാനും!

മൂന്നുനേരവും കോഴി, ആടുമാടാദികള്‍...
വൈകുന്നേരം ഒരല്പപ്ം സ്കോച്ച്!

ഹൊ ഓര്‍ക്കൂമ്പൊ കുളിരു കോരുന്നു.

പക്ഷെ, എല്ലാം ചീറ്റുന്ന ലക്ഷണമാ കാണുന്നത്!

എന്തു സുഖമായിട്ടു കഴിഞ്ഞുപോരുവായിരുന്നു. എല്ലാം കൂള്‍ കൂള്‍ ആയിട്ടു നടക്കുന്നുണ്ടായിരുന്നു! ചില കൈവിട്ട കളിക്കുപോയതാ പറ്റിയത്!

വേണ്ടായിരുന്നു!
ഒള്ള കഞ്ഞീം കുടിച്ചു ഒതുങ്ങിയിരുന്നാ മതിയാരുന്നു!

ഇതിപ്പൊ പിള്ളാരുടെ കയ്യീന്ന്....!

ച്ഛെ!

ഇതിനായിരിക്കും കാര്‍ന്നോമ്മാര് തിന്നിട്ട് എല്ലിനെടേക്കേറിയതിന്റെ നെഗളിപ്പെന്നു പറയുന്നത്!

എന്തു സുഖമായിരുന്നു ആ കാലം!
ഹൊ അതിങ്ങനെ ബ്ലാക്കന്‍വൈറ്റില്‍ ചുമ്മാ മുമ്പിലൂടെ ഓടിക്കളിക്കുന്നു!

നാലാം ക്ലാസ്സില്‍ വെച്ചു “മതാപിതാഗുരുര്‍ദൈവ”ത്തിലെ ഗുരുവിന്റ്റെ കുരു പൊട്ടിച്ചതും,

തത്ഫലമായി പള്ളിക്കൂടത്തിന്റെ മുമ്പിക്കൂടെ പോലും പോകതായതും,

പിന്നെ, പിതാ‍ശ്രീക്കു പാരയായി യൌവ്വനം പൂര്‍ത്തിയാക്കിയതും,

നാട്ടിലെ പെണ്ണുങ്ങളുടെയെല്ലാം കുളി കുളക്കടവില്‍നിന്നും കുളിപ്പുരയിലെക്കാക്കി സമ്പൂര്‍ണശുചിത്വഗ്രാമം നടപ്പിലാക്കിയതും

ഗതികെട്ടു വീട്ടുകാരെനിക്കു പെണ്ണാലോചിച്ചാതും....

ഇന്റ്യാദേശത്തുനിന്നു പെണ്ണുകിട്ടില്ലെന്നു മനസ്സിലാക്കിയതും...!!!


ഹായ് ഹായ്.... ഓര്‍ക്കുമ്പോള്‍ എന്തു രസം!


അന്നൊരിക്കല്‍ വീട്ടില്‍ നിന്നു കഞ്ഞിപോലും കിട്ടില്ലെന്നു മനസ്സിലായ്പ്പോഴണു പണിതപ്പിയിറങ്ങിയത്!


നാലാംക്ലാസ്സില്‍നിന്നു തന്നെ ഡിഗ്രീ സര്‍ടീറ്റ് എല്ലാം മേടിച്ചതുകൊണ്ട് ഒരു ഗുമസ്തപ്പണി അജന്‍ഡയിലില്ലായിരുന്നു.

മെയ്യനങ്ങി ശീലമില്ലാത്തതുകൊണ്ട് തൂമ്പാപ്പണിയും പറ്റില്ലാ.

പിന്നെ എന്തുപണി?

ആലൊചിച്ചു...
കുന്നുമ്പുറം ഷാപ്പിലിരുന്ന് അലോചിച്ചു!

വടക്കേമല ഷാപ്പിലിരുന്നും ആലോചിച്ചു!

മൊയലു മറിയേടെ മടിയില്‍ കിടന്നാലോചിച്ചു!


കിം ഫലം?!!!

അങ്ങനെയിരിക്കെ തോട്ടയ്ക്കാടു ഷാപ്പിലിരുന്നാലോചിച്ചു ഉറങ്ങിപ്പോയപ്പോള്‍,

“എഴുത്ത്! നെനക്കു പറ്റിയ പണി എഴുത്ത്!“

ഞെട്ടിയെഴുന്നേറ്റു കണ്ണുതുറന്നപ്പോള്‍ മുമ്പില്‍ നില്‍ക്കുന്നു:

ക്രിസ്തു? അല്ല!

കൃഷ്ണന്‍? അല്ല!

പിന്നെ....?

കറിക്കാരന്‍ കോവാലന്‍!

“അതേന്നെ, നിങ്ങക്കു പറ്റിയ പണി എഴുത്തു തന്നെയാ...”

“കാരണം?”


“കാരണം, വിദ്യാഭ്യാസമില്ല...
വിവരം ലവലേശമില്ല...
മിക്കവാറും സമയങ്ങളില്‍ ബോധവും ഇല്ല!“

യുറേക്കാ‍ാ‍ാ‍ാ‍ാ.....!


മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല ഞാന്‍.
ചാടിയെഴുന്നേറ്റ് കോവാലന്റെ ബീഡിക്കറപുരണ്ട ചുണ്ടില്‍ ഒരു ചുടുചുംബനം നല്‍കി പുറത്തേക്കോടി.

‘സ്വവര്‍ഗ’മാണെന്നെങ്ങാനും വിചാരിച്ചുകാണുമോ?

എന്തായാലും കുഴപ്പമില്ല! അത്രേം നല്ല ഐഡിയാ അല്ലെ അങ്ങേരു തന്നത്!


പക്ഷെ, എന്തെഴുതും?

അന്നേരത്തെ ആവേശത്തില്‍ അങ്ങേരോടു മുഴുവന്‍ ചോദിക്കാനും വിട്ടുപോയി.

ഇനിയിപ്പൊ എന്തുചെയ്യും?

ഒരു ബോധിവൃക്ഷച്ചുവട്ടില്‍ ഇരുന്നാലും ചുമ്മാ കൊതുകുകടി കൊള്ളാന്നല്ലാതെ ഒരു കാര്യവുമില്ല! അതൊറപ്പാ!

കോവാലന്‍ തന്നെ ശരണം. അങ്ങേരോടു തന്നെ ചോദിക്കാം.

തന്നെ കണ്ടതും ഷാപ്പിന്റെ പിന്നാമ്പുറത്തൂടെ ഓടിയ കോവാലനെ വളഞ്ഞുപിടിച്ചു!


“എന്റെ കുഞ്ഞേ നീ ഇത്തരക്കാരനണെന്നറിഞ്ഞില്ല! അയ്യെ, പിടിവിട്!“

പിടിവിട്ടു. വീണ്ടും ഓടാന്‍ തയ്യാറായ കോവാലന്റെ കാല്‍ക്കല്‍ ഒരു സാഷ്ടാംഗം അങ്ങു വെച്ചുകൊടുത്തു!

“കോവാലഗുരു രക്ഷിക്കണം! അങ്ങെന്നോട് എഴുതാന്‍ പറഞ്ഞു.
പക്ഷെ എന്തെഴുതും?
അറിയാല്ലൊ എന്റെ തലേലൊന്നുമില്ല, പോക്കറ്റിലും!“


“അത്രെയൊള്ളൊ കാര്യം?!

നീയെന്നെ വെറുതെ പേടിപ്പിച്ചല്ലോടാ കുരുവേ!

ഏടാ നിനക്കു കത, കവിത ഒന്നും പറ്റത്തില്ല!

കാരണം, നിനക്കു വെളിവില്ല!“

“എനിക്കറിയാം” ഞാന്‍ വീണുകിടന്നു പറഞ്ഞു.

“യാത്രാവിവരണം, ദൃക്‌സാക്ഷിവിവരണം പറ്റത്തില്ല!

കാരണം നിനക്കു ബോധമില്ല!”

“ഊം...”

‘സാസ്ത്രം, ചരിത്രം എന്നൊക്കെ നീ കേട്ടിട്ടുണ്ടോ?”

“ഇല്ല”


“അപ്പൊപ്പിന്നെ എന്തുചെയ്യും?”

..........

.................

“എന്തുചെയ്യും?”


“നിരൂവണം”

“എന്തു വാണം?”

“വാണമല്ലടാ പാപി, എടാ വിമര്‍ശനം!

അതായത്, പാവപ്പെട്ടവന്‍ മെനക്കെട്ടിരുന്നെഴുതുന്നത് ചുമ്മാ വലിച്ചു കീറുന്ന പരുവാടി! മനസ്സിലായോടെ?”

........................................................
....................................................................

തിരിഞ്ഞുനടന്ന കോവാലന്‍ ഒരു നിമിഷം നിന്നിട്ടു ചോദിച്ചു:

“നെനക്കു വായിക്കാന്‍ അറിയാമോടെ?”

“അത്യാവശ്യം ചരമക്കോളമൊക്കെ!”


പിന്നെയൊരുപോക്കായിരുന്നു.....

കണ്ണിക്കണ്ട പുസ്തകം മുഴുവന്‍ വായിച്ചു....

ഒരന്തോംകുന്തോം കിട്ടിയില്ല! മലയാളത്തില്‍ എന്തുമ്പേണ്ടി അക്ഷരമാ? ഏതു തെണ്ടിയാണോ ഇതെല്ലാം ഉണ്ടാക്കിയത്?

എന്നാ ഒരു ചെയ്യ്തായിപ്പോയി!

പിന്നെ മുത്ത്, മുത്തുച്ചിപ്പി തുടങ്ങിയ ‘സര്‍വ്വവിജ്ഞാനം കം ശബ്ദതാരാവലി’

വഴി അക്ഷരജ്ഞാനം വര്‍ധിപ്പിചു!

കുറച്ചു വായിച്ചെഴുതി....

കൂടുതലും വായിക്കാതെഴുതി!

എഴുതിയതൊക്കെയായി ഓരോ പ്ത്രാധിപന്മാരുടെ അടുത്തേക്ക്!

ഉഡായിപ്പിനു നമ്മുടെ അടുത്തു പഞ്ഞമില്ലാത്തതുകൊണ്ടും, അവന്മാരു ഒന്നും വായിച്ചു നോക്കാത്തതുകൊണ്ടും, കള്ളുമേടിച്ചു കൊടുത്തും കാര്യം നടത്തി!


പൂച്ച പോകുന്നിടത്തെല്ലാം അതിന്റെ വാലും പൊകുന്നതുപോലെ,

മാസിക പൊയെടത്തെല്ലാം എന്റെ സൃഷ്ടിയും പോയി.

പുറകെ ഞാനും!

കുറച്ചു കാശു പോയാലെന്താ...


എഴുത്തുകള്‍ തുരുതുരാന്ന്!

മാസിക ഖുശി!

പത്രാധിപര്‍ ഖുശി!


പിന്നെ എന്തായിരുന്നു!


കാലം അങ്ങനെ ചുമ്മാ പോയപ്പൊളാ,

വിനാശകാലേ വിപരീതബുദ്ധി!!!

ചുമ്മാ ഒരബദ്ധം!
................................

ഈ വെള്ള പെയിന്റ്റടിച്ച വീഞ്ഞപ്പെട്ടി പലേടത്തും കണ്ടിട്ടുള്ളതാ നേരത്തെ.

പിന്നയാ അറിഞ്ഞത് അതിനകത്ത് മലയാളത്തിലും ഏതാണ്ടൊക്കെ വരുന്നുണ്ടെന്ന്!

ഹാ... ഏതു നശിച്ച നിമിഷത്തിലാണോ അതിലൊന്ന് എത്തിനോക്കാന്‍ തോന്നിയത്!

എന്താ അതിന്റെ പേര്? ഇത്രയും കാലമായിട്ട് അതിന്റെ പേരെന്റെ വായില്‍ നേരേചൊവ്വേ വരുന്നില്ല!

എന്തായാലും അതിനാത്ത് മുഴുവന്‍ വെവരമില്ലാത്ത പിള്ളേരാ എഴുതുന്നതെന്നും, പലരും കേരളം വിട്ട് കുറെക്കാലമായതുകൊണ്ട് മലയാളത്തില്‍ എന്നേക്കാളും കൊഞ്ഞണ്ടമ്മാരാ എന്നുപറഞ്ഞ് എന്നെ അതില് ചാടിച്ചത് ആ മാത്യൂസാ...

അവനെന്നോടു പണ്ടെ കലിപ്പൊള്ളതാ. എന്നാലും അതിങ്ങനെ തീര്‍ക്കുമെന്ന് ആരറിഞ്ഞു?


അന്നുതുടങ്ങി പരിപാടി....

കൂലിക്കാളേം വെച്ചു! ഞാന്‍ പറഞ്ഞുകൊടുക്കും, അവന്‍ എഴുതും!

10 ദിവസത്തിനകം 7 പേരു വന്നു!

അവനും പൊയപ്പ ‘വികലാംഗ’ സംവിധായകന്റെ സ്ക്രിപ്റ്റ് പകര്‍ത്തിയെഴുതുന്ന ഒരുത്തനെ പൊക്കി.

അവനാകുമ്പൊ ഏതു വിവരക്കേടും സഹിച്ഛോളും!

അങ്ങനെ അവനെക്കൊണ്ടു വീണ്ടും പണി തൊടങ്ങിയതാരുന്നു....

ഇങ്ങനൊക്കെ ആകുമെന്ന് ആരുകണ്ടു!

ആദ്യമൊക്കെ എന്തു രസമായിരുന്നു!

“സ്വാഗതം”

“ബൂലോകത്തേക്കു വന്നാലും”

“കൊള്ളാം”

ആ മാത്യൂസിനു ചായ മേടിച്ചു കൊടുക്കണമെന്നുതോന്നിയ കാലം!

ഈ വയസ്സുകാലത്ത് ആവേശം നല്ലതല്ലെന്ന് പെമ്പ്രന്നോര് എപ്പൊളും പറയുന്നതാ...!


ഒരു പരമ്പര അങ്ങു കാച്ചി!

പാവങ്ങള്‍ ഒന്ന്;

പാവങ്ങള്‍ രണ്ട്.....

ഒരു തുടരന്‍.


ഒരിക്കല്‍ ഞാന്‍ പറഞ്ഞു, ആണുങ്ങളില്‍ പാവം സുകുമാരക്കുറുപ്പാണെന്ന്.

അപ്പൊ ഒരുത്തന്‍ പറയുവാ

എന്നാ പെണ്ണുങ്ങളില്‍ പാവം ഷക്കീല ആണെന്ന്!


അന്നു തുടങ്ങിയതാ എന്റെ ഗെതികേട്.

ഞാന്‍ എഴുതുന്നത് വായിക്കാന്‍ ആരും വരാറില്ലായിരുന്നെങ്കിലും, ആ മാക്രി എഴുതിയതു വായിച്ചിട്ട് കൊറെ അവമ്മാരു വന്നു!

പിന്നെ എന്തായിരുന്നു പുകില്!

ആ വന്ന് കുറ്റം പറഞ്ഞവമ്മാരെയെല്ലാം ആദ്യമൊക്കെ തെറി കടിച്ചുപിടിച്ച് സംസ്കാരത്തിന്റെ ആന്ദോളനമെന്നും പ്രതിഭയുടെ ബഹിര്‍സ്ഫുരണമെന്നുമൊക്കെ കാച്ചി നോക്കി!

എന്തു ഫലം!

ഗതികെട്ടപ്പോള്‍ തന്തയ്ക്കും വിളിച്ചു!

പിള്ളാരു വിടുന്നില്ല!

അപ്പൊ ഞാന്‍ പഴയ പണി വീണ്ടുമെടുത്തു.

പല അവ്താരത്തില്‍ ഞാന്‍ എന്നെത്തന്നെ ഒന്നു പൊക്കി നോക്കി!

അവമ്മാരതു കയ്യോടെ പൊളിച്ചടുക്കി കയ്യില്‍തന്നു!

അപ്പൊ ഞാന്‍ കമന്റ് ഓപ്ഷനങ്ങ് കളഞ്ഞു.

അപ്പൊ ദാണ്ടെ എന്റെ ഹിറ്റ് മീറ്റര്‍ ചത്തു മലച്ചു കെടക്കുന്നു!

ഹും! എന്നോടാ കളി!

തൊട്ടികളില്‍ തൊട്ടിയും ലോക ഉഡായിപ്പുമായ എന്നെ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ എന്നും പറഞ്ഞ് ഒരു കാച്ചങ്ങ് കാച്ചി, എന്റെ പഴയ പ്രസ്ഥാനത്തില്‍. സകല അവമ്മാരേം തെറി പറ്ഞ്ഞോണ്ട്! രണ്ടു ഫുള്ളും കുറച്ചു ദമ്പടിയും പോയങ്കിലെന്താ!

തൂറിയാ കഴുകാതിരിക്കാന്‍പറ്റുമൊ?????

ഹല്ല പിന്നെ....!!!